സംസ്ഥാനത്ത് സ്വര്‍ണ്ണ വില കുറഞ്ഞു

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണ്ണ വില കുറഞ്ഞു. ഗ്രാമിന് 3,620 രൂപയും പവന് 28,960 രൂപയുമാണ് സംസ്ഥാനത്തെ ഇന്നത്തെ സ്വര്‍ണ്ണ നിരക്ക്. സെപ്റ്റംബര്‍ നാലിന് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിലയിലായിരുന്നു സ്വര്‍ണ്ണം. പവന് 29,120 രൂപയും ഗ്രാമിന് 3,640 രൂപയുമായിരുന്നു ആഗസ്റ്റ് 29 ലെ റെക്കോര്‍ഡ് നിരക്ക്. ഗ്രാമിന് 20 രൂപയും പവന് 160 രൂപയുമാണ് ഇന്ന് കുറഞ്ഞത്.

അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാരയുദ്ധം മുറുകുന്നതും രൂപയുടെ മൂല്യത്തകര്‍ച്ചയുമാണ് ഇന്ത്യന്‍ വിപണിയില്‍ സ്വര്‍ണ്ണവില ഉയരാന്‍ കാരണം. കേരളത്തില്‍ ഓണവും വിവാഹ സീസണ്‍ കൂടി എത്തിയതോടെ റെക്കോര്‍ഡ് തകര്‍ത്ത് സ്വര്‍ണ്ണവില വീണ്ടും കുതിക്കുകയാണ്.

Exit mobile version