സൈനികര്‍ സഞ്ചരിച്ച ട്രക്ക് നൂറടി താഴ്ചയിലേക്ക് മറിഞ്ഞ് ഒരാള്‍ മരിച്ചു

സിംല: ഹിമാചല്‍പ്രദേശില്‍ സൈനികന്‍ അപകടത്തില്‍പ്പെട്ട് മരിച്ചു. രാജേഷ് എന്ന സൈനികനാണു മരിച്ചത്.
അപകടത്തില്‍ മൂന്നു സൈനികര്‍ക്കു പരിക്കേറ്റു.

ഹിമാചലിലെ ഷിംല ജില്ലയിലാണ് സംഭവം. സൈനികര്‍ സഞ്ചരിച്ചിരുന്ന ട്രക്ക് നൂറടി താഴ്ചയിലേക്ക് മറിഞ്ഞാണ് അപകടം ഉണ്ടായത്. അപകടത്തില്‍ ഒരാള്‍ മരിക്കുകയും മൂന്നുപേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. കരസേനയുടെ 18 മഹര്‍ റെജിമെന്റിലെ സൈനികരാണ് അപകടത്തില്‍പ്പെട്ടത്.

ഹരിയാനയിലെ അംബാലയ്ക്കടുത്ത് ജിയോഗ് സബ്ഡിവിഷന്‍ കീഴിലുള്ള ഝാക്രിയിലേക്ക് പോവുകയായിരുന്നു ജവാന്മാര്‍. ഗാലുവിനും ലംബിധാറിനും ഇടയിലാണ് അപകടം സംഭവിച്ചത്. പരിക്കേറ്റവരെ ഇന്ദിരാഗാന്ധി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടവുമായി ബന്ധപ്പെട്ട് തിയോഗ് പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Exit mobile version