സൗദിയില്‍ വിവിധ ഭാഗങ്ങളില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; കനത്ത മുന്നറിയിപ്പ്

രാജ്യത്തിന്റെ പ്രവിശ്യയിലെ അല്‍ബാഹ, ജിസാന്‍, മക്ക തുടങ്ങിയ ഭാഗങ്ങളിലാണ് ശക്തമായ മഴയ്ക്ക് സാധ്യതയുള്ളത്

സൗദി: സൗദിയില്‍ അടുത്ത ദിവസങ്ങളില്‍ വിവിധ ഭാഗങ്ങളില്‍ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. ഇടിമിന്നലോടെയുള്ള ശക്തമായ കാറ്റ് വീശാനും സാധ്യതയുള്ളതായി മുന്നറിയിപ്പുണ്ട്. രാജ്യത്തിന്റെ പ്രവിശ്യയിലെ അല്‍ബാഹ, ജിസാന്‍, മക്ക തുടങ്ങിയ ഭാഗങ്ങളിലാണ് ശക്തമായ മഴയ്ക്ക് സാധ്യതയുള്ളത്.

മഴ ശക്തമാകുന്നതോടെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറാന്‍ സാധ്യതയുള്ളതിനാല്‍ ആവശ്യമായ മുന്‍കരുതലുകള്‍ എടുക്കണമെന്ന് പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നുണ്ട്. മഴയുള്ള സമയങ്ങളില്‍ ദൂരകാഴ്ച കുറവായതിനാല്‍ റോഡുകളില്‍ അപകട സാധ്യത കൂടുതലാണെന്നും വാഹനങ്ങല്‍ ഓടിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും പ്രവിശ്യ ട്രാഫിക് വിഭാഗവും മുന്നറിയിപ്പ് നല്‍കി. മഴ ശക്തമാകുമ്പോള്‍ കഴിവതും യാത്രകള്‍ ഒഴുവാക്കണമെന്ന് മുന്നറിയിപ്പും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.

Exit mobile version