ഷാനവാസ് കെ ബാവക്കുട്ടിയുടെ പുതിയ ചിത്രം തൊട്ടപ്പന് തുടക്കമായി; നായകന്‍ വിനായകന്‍

വിനായകന്‍ നായകനാവുന്ന ഷാനവാസ് കെ ബാവക്കുട്ടിയുടെ പുതിയ ചിത്രം തൊട്ടപ്പന്റെ ചിത്രീകരണം ആരംഭിച്ചു. ചിത്രത്തിന്റെ ഷൂട്ടിംഗ് എറണാകുളം വാരാപ്പുഴ കടമാക്കുടിയിലാണ്. കിസ്മത് എന്ന ചിത്രത്തിലൂടെ് സംവിധാന രംഗത്തേക്ക് കടന്നു വന്നയാളാണ് ബാവക്കുട്ടി. ഫ്രാന്‍സിസ് നൊറോണയുടെ ഏഴു കഥകളുടെ സമാഹാരമാണ് ചിത്രത്തിനു ആധാരമാക്കുന്നത്.

ഈ ചിത്രം കൂടാതെ വിനായകന്‍ നായകനാകുന്ന മറ്റൊരു ചിത്രമാണ് ലീല സംവിധാനം ചെയ്യുന്ന കരിന്തണ്ടന്‍. വയനാട് ചുരം കണ്ടെത്തിയ കരിന്തണ്ടന്‍ മൂപ്പനായാണു വിനായകന്‍എത്തുന്നത്. ഹാസ്യ കഥാപാത്രങ്ങള്‍ കൈകാര്യം ചെയ്തു വര്‍ഷങ്ങളിലായി മലയാള സിനിമയില്‍ നിറഞ്ഞു നിന്ന താരമായിരുന്നു വിനായകന്‍. കമ്മട്ടിപ്പാടത്തിലെ അഭിനയത്തിനു മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് കരസ്ഥമാക്കിയതോടെ വിനായകന്‍ ശ്രദ്ധേയനായി. അടുത്തിടെയിറങ്ങിയ ആട് 2 ല്‍ ഡൂടായെത്തി വീണ്ടും ജനപ്രിയനായി വിനായകന്‍.

ചിത്രത്തിലെ നായികയാകുന്ന പ്രിയംവദ പുതുമുഖമാണ്. റോഷന്‍ മാത്യുവാണ് ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രം. ദേവദാസ് കടാഞ്ചേരി, ശൈലജ മണികണ്ഠന്‍ എന്നിവരാണ് ചിത്രത്ത്‌ന്റെ നിര്‍മ്മാതാക്കള്‍.

Exit mobile version