യോനോ ആപ്പ് ഉണ്ടെങ്കില്‍ എടിഎം കാര്‍ഡ് ഇല്ലാതെ തന്നെ എടിഎമ്മില്‍ നിന്നും പണം പിന്‍വലിക്കാം

യോനോ ആപ്പില്‍ ക്യഷ് വിഡ്രോവല്‍ എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ആറ് അക്ക ഒടിപി ലഭിക്കും. ഈ ഒടിപി ഉപയോഗിക്കാന്‍ അരമണിക്കൂര്‍ വരെയാണ് സമയം അനുവധിച്ചിട്ടുള്ളു

എടിഎം കൗണ്ടറുകളില്‍ നിന്നും പണം പിന്‍വലിക്കാന്‍ എടിഎം കാര്‍ഡ് നിര്‍ബന്ധമാണ്. എന്നാല്‍ കാര്‍ഡ് ഇല്ലാതെ തന്നെ എടിഎം കൗണ്ടറില്‍ നിന്ന് പണം പിന്‍വലിക്കാന്‍ അവസരമൊരുക്കുകയാണ് എസ്ബിഐ.
അതേസമയം ഈ സേവനം ലഭ്യമാകുന്നതിന് ഫോണില്‍ എസ്ബിഐയുടെ യോനോ ആപ്ലിക്കേഷന്‍ വേണം.

യോനോ ആപ്പില്‍ ക്യഷ് വിഡ്രോവല്‍ എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ആറ് അക്ക ഒടിപി ലഭിക്കും. ഈ ഒടിപി ഉപയോഗിക്കാന്‍ അരമണിക്കൂര്‍ വരെയാണ് സമയം അനുവധിച്ചിട്ടുള്ളു. എസ്ബിഐ എടിഎമ്മില്‍ എത്തിയ ശേഷം യോനോ പിന്നും ഒടിപിയും എന്റര്‍ ചെയ്ത് പണം പിന്‍വലിക്കാവുന്നതാണ്.

നിലവില്‍ ഈ സേവനം ലഭ്യമാകുന്നത് 16,500 എടിഎമ്മുകളിലാണ്. അടുത്ത 3-4 മാസങ്ങള്‍ക്കുള്ളില്‍ രാജ്യത്തെ 60,000 എടിഎമ്മുകളില്‍ സേവനം ലഭ്യമാക്കുമെന്ന് ചെയര്‍മാന്‍ രജ്നീഷ് കുമാര്‍ പറഞ്ഞു.
അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ ഒരു മില്യണ്‍ എടിഎമ്മുകളിലും സേവനം ലഭ്യമാക്കും.

ഒരു ഡിവൈസില്‍ മാത്രമാണ് നിലവില്‍ സേവനം പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കുകയുള്ളു. സുരക്ഷയുടെ ഭാഗമായാണ് ഈ നിയന്ത്രണം. മാത്രമല്ല ആറ് അക്ക ഒടിപി നല്‍കുന്നതും സെക്യൂരിറ്റിയുടെ ഭാഗമായാണ്. ഇത്തരം ട്രാന്‍സാക്ഷനിലൂടെ 10,000 രൂപ വരെ മാത്രമേ പിന്‍വലിക്കാന്‍ സാധിക്കുകയുള്ളു. ഇത്തരം രണ്ട് ട്രാന്‍സാക്ഷന്‍ മാത്രമേ ഒരു ദിവസം സാധിക്കുകയുള്ളു.

യോനോ ആപ്പിന് 7 മില്യണ്‍ ഉപഭോക്താക്കളാണ് നിലവില്‍ ഉള്ളത്. എസ്ബിഐ എനിവെയര്‍ ആപ്ലിക്കേഷന് 10 മില്യണിലധികം ഉപഭോക്താക്കളും. നിലവില്‍ ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് മാത്രമേ ഈ സേവനം ലഭ്യമാവുകയുള്ളു. ക്രെഡിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് ഈ സേവനം ലഭ്യമാക്കുന്നതിനെ കുറിച്ച് ബാങ്ക് ആലോചിച്ചുവരികയാണ്.

Exit mobile version