അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാര യുദ്ധം കടുത്തു; ഇന്ത്യയ്ക്ക് വന്‍ നേട്ടം

2018 ജൂണ്‍-സെപ്റ്റംബര്‍ മാസങ്ങളില്‍ ചൈനയില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് ഉയര്‍ന്ന തീരുവ ഏര്‍പ്പെടുത്തിയതായി അമേരിക്ക പ്രഖ്യാപിച്ചതോടെയാണ് വ്യാപാരയുദ്ധം തുടങ്ങിയത്. പിന്നാലെ അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് ചൈനയും ഉയര്‍ന്ന തീരുവ ഏര്‍പ്പെടുത്തി

ന്യൂഡല്‍ഹി: അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാര യുദ്ധം ഇന്ത്യയ്ക്ക് വന്‍ നേട്ടമുണ്ടാകുന്നുണ്ട്. ഇരു രാജ്യങ്ങള്‍ തമ്മിലുള്ള വ്യാപാര യുദ്ധത്തെ തുടര്‍ന്ന് ഇന്ത്യയില്‍ നിന്ന് ചൈനയിലേക്കും അമേരികികയിലേക്കക്കുമുള്ള കയറ്റുമതിയില്‍ വന്‍ തോതില്‍ വളര്‍ച്ചാണ് ഉണ്ടായത്.

2018 ജൂണ്‍-സെപ്റ്റംബര്‍ മാസങ്ങളില്‍ ചൈനയില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് ഉയര്‍ന്ന തീരുവ ഏര്‍പ്പെടുത്തിയതായി അമേരിക്ക പ്രഖ്യാപിച്ചതോടെയാണ് വ്യാപാരയുദ്ധം തുടങ്ങിയത്. പിന്നാലെ അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് ചൈനയും ഉയര്‍ന്ന തീരുവ ഏര്‍പ്പെടുത്തി. ഇതോടെ വ്യാപാര യുദ്ധം കടുത്തു.

ജൂണ്‍-നവംബര്‍ മാസങ്ങളില്‍ ഇന്ത്യയില്‍ നിന്ന് ചൈനയിലേക്കുള്ള കയറ്റുമതിയില്‍ 32 ശതമാനം ആണ് വളര്‍ച്ച രേഖപ്പെടുത്തിയത് എന്ന് ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ എകസ്‌പോര്‍ട്ട് ഓര്‍ഗനൈസേഷന്റെ കണക്കുകളില്‍ പറയുന്നു. മുന്‍ വര്‍ഷത്തില്‍ ചൈനയിലേക്ക് 637 കോടി ഡോളറുടെ ഉല്‍പ്പന്നങ്ങള്‍ കയറ്റുമതി ചെയ്ത് സ്ഥാനത്താണ് ജൂണ്‍-നവംബര്‍ മാസങ്ങളില്‍ ഇത് 846 കോടി ഡോളറായി വര്‍ധിച്ചത്.

ഇന്ത്യയില്‍ നിന്നും യുഎസ്സിലേക്ക് ജൂണ്‍-സെപ്റ്റംബര്‍ മാസങ്ങങ്ങളില്‍ ഉണ്ടായ കയറ്റുമതിയില്‍ 12 ശതമാനമാണ് വര്‍ദ്ധനയാണുണ്ടായത്. പെട്രോളിയം ഉല്‍പ്പന്നങ്ങള്‍, രാസപദാര്‍ത്ഥങ്ങള്‍, കോട്ടന്‍ നൂല്‍, പ്ലാസ്റ്റിക് അസംസ്‌കൃത വസ്തുക്കള്‍, സമുദ്രോല്‍പ്പന്നങ്ങള്‍ തുടങ്ങിയവയുടെ ഇന്ത്യയില്‍ നിന്നും ചൈനയിലേക്കുളള കയറ്റുമതിയാണ് വര്‍ദ്ധിച്ചത്.

 

Exit mobile version