വായ്പ അടവ് മുടങ്ങിയാല്‍ തിരിച്ചടവ് ഓര്‍മ്മിപ്പിക്കാന്‍ ചോക്ലേറ്റുമായി വീട്ടിലെത്തും, എസ്ബിഐയുടെ പുതിയ തീരുമാനം ഇങ്ങനെ….

വായ്പാ തവണകള്‍ മുടങ്ങിയാല്‍ ചോക്ലേറ്റുമായി വീട്ടില്‍ എത്താനാണ് എസ്ബിഐ പദ്ധതിയിടുന്നത്.

മുബൈ: വായ്പാ തിരിച്ചടവില്‍ വീഴ്ച്ച വരുത്തുന്നവര്‍ക്ക് തിരിച്ചടവിനെപ്പറ്റി ഓര്‍മ്മപ്പെടുത്താന്‍ വീട്ടില്‍ ചോക്ലേറ്റുമായി എത്താന്‍ എസ്ബിഐ തീരുമാനം. വായ്പാ തവണകള്‍ മുടങ്ങിയാല്‍ ചോക്ലേറ്റുമായി വീട്ടില്‍ എത്താനാണ് എസ്ബിഐ പദ്ധതിയിടുന്നത്.

റീട്ടെയില്‍ വായ്പകളുമായി ബന്ധപ്പെട്ടാണ് പുതിയ തീരുമാനം. പ്രതിമാസ തവണകളില്‍ വീഴ്ച വരുത്താന്‍ സാധ്യതയുള്ളവരെ ഒരു പായ്ക്ക് ചോക്ലേറ്റ് നല്‍കി അഭിവാദ്യം ചെയ്തുകൊണ്ട് വായ്പാ തിരിച്ചടവിനെപ്പറ്റി ഓര്‍മ്മപ്പെടുത്തും.

വായ്പ തിരിച്ചടവ് മുടങ്ങിയാല്‍ ബാങ്കില്‍ നിന്നുമുള്ള ഫോണ്‍കോളുകള്‍ക്ക് മിക്കവരും മറുപടി നല്‍കാറില്ല. അതിനാല്‍ അവരെ അറിയിക്കാതെ അവരുടെ വീടുകളില്‍ കണ്ടുമുട്ടുക എന്നതാണ് ഏറ്റവും നല്ല മാര്‍ഗമെന്നാണ് എസ്ബിഐ പറയുന്നത്.

ബാങ്ക് പ്രതിനിധികളാണ് വായ്പയെടുത്തവരുടെ വീടുകള്‍ സന്ദര്‍ശിച്ച് ചോക് ലേറ്റ് നല്‍കുക. വായ്പ തിരിച്ചടവ് വര്‍ധിപ്പിച്ച് കൂടുതല്‍ കളക്ഷന്‍ ഉറപ്പാക്കാന്‍ ലക്ഷ്യമിട്ടാണ് പുതിയ നീക്കം. പലിശനിരക്കിലെ വര്‍ദ്ധനവിന്റെ പശ്ചാത്തലത്തില്‍, വായ്പ തിരിച്ചടക്കാത്തവരുടെ എണ്ണവും കൂടുന്നുണ്ട്. ഈ പുതിയ സമീപനം വായ്പ വീണ്ടെടുക്കല്‍ നിരക്കുകള്‍ മെച്ചപ്പെടുത്തുമെന്നാണ് ബാങ്കിന്റെ പ്രതീക്ഷ.

Exit mobile version