പടം കലക്കി, തിമര്‍ത്തു, പൊളിച്ചു..! ഒടിയന്‍ പ്രേക്ഷക പ്രതികരണം

കൊച്ചി: ഹര്‍ത്താലിനെ വെല്ലുവിളിച്ച് മലയാളക്കരയെ ആവേശക്കടലിലാക്കി ഒടിയനെത്തി. ആദ്യ പ്രദര്‍ശനത്തിന് ആരാധകര്‍ പുലര്‍ച്ചയോടെ തന്നെ പാട്ടും മേളവുമായി തിയ്യേറ്ററുകളില്‍ ഇടം പിടിച്ചു. ടിക്കറ്റുകള്‍ കീറി എറിഞ്ഞും ആഹ്ലാദിച്ചും തീയ്യേറ്ററപുകളെ പൂരപ്പറമ്പാക്കി. പുലര്‍ച്ചെ നാലരയോടെയാണ് ആദ്യ പ്രദര്‍ശനം ആരംഭിച്ചത്. മികച്ച പ്രതികരണമാണ് റിലീസ് ചെയ്ത കേന്ദ്രങ്ങളില്‍ നിന്നും ലഭിക്കുന്നത്.

സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍, ആന്റണി പെരുമ്പാവൂര്‍, നീരജ് മാധവ്, ഉണ്ണി മുകുന്ദന്‍ എന്നിവര്‍ സിനിമയുടെ ആദ്യ ഷോ കാണാന്‍ എറണാകുളം കവിത തിയറ്ററില്‍ എത്തിയിരുന്നു. കുഞ്ഞാലിമരക്കാറിന്റെ ഷൂട്ടിങ് ഹൈദരാബാദ് നടക്കുന്നതിനാല്‍ മോഹന്‍ലാല്‍ എത്തിയില്ല. 37 രാജ്യങ്ങളിലായി 3500 കേന്ദ്രങ്ങളിലായിരുന്ന ചിത്രം റിലീസ് ചെയ്തിരിക്കുന്നത്. എന്നാല്‍ ചില തിയറ്ററുകളില്‍ സുരക്ഷാപ്രശ്‌നം കണക്കിലെടുത്ത് ഷോ വൈകിട്ട് ആറുമണിക്ക് ശേഷമേ നടത്തുവെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്.

മോഹന്‍ലാല്‍ നായകനാകുന്ന സിനിമ സംവിധാനം ചെയ്തിരിക്കുന്നത് ശ്രീകുമാര്‍ മേനോനാണ്. ദേശീയ അവാര്‍ഡ് ജേതാവായ ഹരികൃഷ്ണനാണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്. മഞ്ജു വാര്യരും പ്രകാശ് രാജുമാണ് ചിത്രത്തില്‍ മറ്റു പ്രധാന വേഷങ്ങളിലെത്തുന്നത്.

Exit mobile version