113ാം ജന്മവാര്‍ഷികത്തില്‍ ബാലാമണിയമ്മയ്ക്ക് ഗൂഗിളിന്റെ ആദരം

Google | Bignewslive

ഇന്ന് ജൂലൈ 19 ചൊവ്വാഴ്ച. മലയാള സാഹിത്യത്തിന്റെ മുത്തശ്ശി ബാലാമണിയമ്മയുടെ 113ാം ജന്മവാര്‍ഷികം. പിറന്നാള്‍ ദിനത്തില്‍ ബാലാമണിയമ്മയ്ക്ക് ഡൂഡിലിലൂടെ ആദരവൊരുക്കിയിരിക്കുകയാണ് ഗൂഗിള്‍.

കേരളത്തില്‍ നിന്നുള്ള കലാകാരിയായ ദേവിക രാമചന്ദ്രനാണ് ഡൂഡില്‍ ചിത്രീകരിച്ചിരിക്കുന്നത്. ഇഷ്ടവസ്ത്രമായ വെള്ളസാരിയുടുത്ത് ജനലിന് സമീപമിരുന്ന് കവിത രചിക്കുന്ന ബാലാമണിയമ്മയുടേതാണ് ഡൂഡില്‍. സമീപം നിരവധി ബുക്കുകളും കാണാം.

സ്ത്രീ കഥാപാത്രങ്ങളെ പരമ്പരാഗത കാഴ്ചപ്പാടുകളില്‍ നിന്ന് വേര്‍പെടുത്തി അവയ്ക്ക് ഒരു പുതിയ തലം പകര്‍ന്ന് നല്‍കിയ കവയിത്രിയായിരുന്നു ബാലാമണിയമ്മയെന്നും മാതൃത്വത്തിന് പുതുവെളിച്ചം പകരുന്നവയായിരുന്നു അമ്മയുടെ കവിതകളെന്നും ബാലാമണിയമ്മയ്ക്ക് ആദരമര്‍പ്പിച്ച് ഗൂഗിള്‍ കുറിച്ചു.

മാതൃത്വത്തിന്റെ കവയിത്രി എന്നാണ് ബാലാമണിയമ്മ അറിയപ്പെട്ടിരുന്നത്. തൃശൂര്‍ ജില്ലയിലെ പുന്നയൂര്‍ക്കുളത്ത് നാലപ്പാട്ട് തറവാട്ടില്‍ 1909 ജൂലൈ 19നായിരുന്നു ബാലാമണിയമ്മയുടെ ജനനം. അമ്മാവനും സാഹിത്യകാരനുമായിരുന്ന നാലപ്പാട്ട് നാരായണ മേനോന്റെ കീഴില്‍ വിദ്യാഭ്യാസം നേടിയതല്ലാതെ ഔദ്യോഗിക വിദ്യാഭ്യാസം ലഭിച്ചതായി അറിവില്ല.

നാരായണ മേനോന്റെ പുസ്തകങ്ങളോടും രചനകളോടും അത്യധികം താല്പര്യം പ്രകടിപ്പിച്ച ബാലാമണിയമ്മ 21ാമത്തെ വയസ്സിലാണ് തന്റെ ആദ്യ കവിത പ്രസിദ്ധീകരിക്കുന്നത്. കൂപ്പുകൈ എന്നായിരുന്നു ഈ കവിതയുടെ പേര്. അമ്മ, മുത്തശ്ശി, മഴുവിന്റെ കഥ എന്നിവയൊക്കെയും ശ്രദ്ധേയ കവിതകളാണ്.

Also read : വില്‍പനയ്ക്ക് മുമ്പ് ഉടമയെ കെട്ടിപ്പിടിച്ച് കരഞ്ഞ് ആട് : കരളലിയിക്കുന്ന കാഴ്ച, വീഡിയോ

രാജ്യത്തെ ഏറ്റവും ആദരണീയ സാഹിത്യ പുരസ്‌കാരമായ സരസ്വതി അമ്മാന്‍, ഇന്ത്യയിലെ രണ്ടാമത്തെ പരമോന്നത സിവിലിയന്‍ പുരസ്‌കാരമായ പത്മവിഭൂഷന്‍ എന്നിവയടക്കം ലഭിച്ചിട്ടുണ്ട്. 2004 സെപ്റ്റംബര്‍ 29ന് 94ാം വയസ്സില്‍ അല്‍ഷിമേഴ്‌സ് രോഗത്തെ തുടര്‍ന്നായിരുന്നു അന്ത്യം.

Exit mobile version