ബുക്കര്‍ പുരസ്‌കാരം ദക്ഷിണാഫ്രിക്കന്‍ സാഹിത്യകാരന്‍ ഡാമന്‍ ഗാല്‍ഗട്ടിന്

ലണ്ടന്‍ : ഈ വര്‍ഷത്തെ ബുക്കര്‍ പുരസ്‌കാരം ദക്ഷിണാഫ്രിക്കന്‍ സാഹിത്യകാരനും നാടകകൃത്തുമായ ഡാമന്‍ ഗാല്‍ഗട്ടിന്. ‘ദി പ്രോമിസ് ‘ എന്ന നോവലിനാണ് അംഗീകാരം. ദക്ഷിണാഫ്രിക്കയില്‍ നിന്ന് ബുക്കര്‍ പുരസ്‌കാരം നേടുന്ന മൂന്നാമത്തെ വ്യക്തിയാണ് ഡാമന്‍.

പ്രിട്ടോറിയയിലെ ഒരു ബ്രിട്ടീഷ് കുടുംബത്തോടൊപ്പം കഴിയുന്ന ആഫ്രിക്കന്‍ വംശജയായ ജോലിക്കാരിയുടെ കഥ പറയുന്ന നോവലാണ് ‘ദി പ്രോമിസ് ‘. വര്‍ണ വിവേചനത്തിന്റെയും വഞ്ചനയുടെയുമൊക്കെ അധ്യായങ്ങള്‍ ഡാമന്‍ നോവലിലൂടെ വരച്ചിടുന്നു.

ഇതിന് മുമ്പ് രണ്ട് തവണ ഡാമന് ബുക്കര്‍ നോമിനേഷന്‍ ലഭിച്ചിട്ടുണ്ട്. ശ്രീലങ്കന്‍ എഴുത്തുകാരനായ അനുക് അരുദ്പ്രഗാശം ഉള്‍പ്പടെ അഞ്ചുപേരെ പിന്തള്ളിയാണ് ദാമന്‍ 50000 പൗണ്ട്(ഏകദേശം 50ലക്ഷം രൂപ) സമ്മാനത്തുകയുള്ള അവാര്‍ഡ് സ്വന്തമാക്കിയത്.

Exit mobile version