സാഹിത്യ നൊബേലിന് ബദലായി ഏര്‍പ്പെടുത്തിയ പുരസ്‌കാരം കരീബിയന്‍ എഴുത്തുകാരി മെറിസ് കൊണ്ടെയ്ക്ക്

ഫ്രഞ്ചില്‍ എഴുതുന്ന കൊണ്ടെയുടെ പുസ്തകങ്ങള്‍ ഇംഗ്ലീഷടക്കമുള്ള ഭാഷകളിലേയ്ക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്.

സ്റ്റോക്‌ഹോം: ന്യൂ അക്കാദമി പ്രൈസ് ഇന്‍ ലിറ്ററേച്ചര്‍ കരീബിയന്‍ എഴുത്തുകാരി മെറിസ് കൊണ്ടെ നേടി. ഇത് സാഹിത്യ നൊബേലിന് ബദലായി ഏര്‍പ്പെടുത്തിയതാണ്. ലൈംഗികാരോപണങ്ങളെത്തുടര്‍ന്ന് സ്വീഡിഷ് അക്കാദമി സാഹിത്യ നൊബേല്‍ പുരസ്‌കാര പ്രഖ്യാപനം റദ്ദാക്കിയതോടെയാണ് ബദല്‍ സാഹിത്യ നൊബേല്‍ എന്ന ആശയവുമായി സ്വീഡനിലെ കലാ സാംസ്‌കാരിക പ്രവര്‍ത്തകര്‍ മുന്നോട്ട് വന്നത്.

കൊണ്ടെ ജനിച്ചത് കരീബിയന്‍ ദ്വീപുകളിലെ ഫ്രഞ്ച് അധീന പ്രദേശമായ ഗ്വാഡലോപിലാണ്. ഫ്രഞ്ചില്‍ എഴുതുന്ന കൊണ്ടെയുടെ പുസ്തകങ്ങള്‍ ഇംഗ്ലീഷടക്കമുള്ള ഭാഷകളിലേയ്ക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്. 20ല്‍ അധികം നോവലുകള്‍ എഴുതിയിട്ടുള്ള അവരുടെ ഏറ്റവും പ്രസിദ്ധമായ നോവല്‍ 198485 കാലഘട്ടത്തില്‍ പ്രസിദ്ധീകരിച്ച സെഗുവാണ്.

ന്യൂ അക്കാദി പിരിവിലൂടെയും സംഭാവനയായും സമാഹരിച്ച 87000 പൗണ്ട് സമ്മാനത്തുകയായി ലഭിക്കും. ഡിസംബര്‍ 9ന് നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരം സമ്മാനിക്കും. ബ്രിട്ടീഷ് നോവലിസ്റ്റ് നെയില്‍ ഗെയ്മന്‍, ജാപ്പനീസ് എഴുത്തുകാരന്‍ ഹാരുകി മുറകാമി, കിം തുയി, മെറിസ് കോണ്ട എന്നിവരാണ് പുരസ്‌കാരത്തിന്റെ ചുരുക്കപ്പട്ടികയില്‍ ഇടം പിടിച്ചത്. നൊബേല്‍ പുരസ്‌കാരത്തില്‍ നിന്ന് വ്യത്യസ്തമായി പൊതു വോട്ടിങ്ങിന്റെയും ജൂറി തീരുമാനത്തിന്റെയും അടിസ്ഥാനത്തിലായിരുന്നു പുരസ്‌കാര നിര്‍ണയം.

Exit mobile version