അക്ഷരമാലയില്‍ വലിയ പിടിത്തമില്ല, എന്നാല്‍ റുബിക്‌സ് ക്യൂബ് കൈയ്യില്‍ കൊടുത്താല്‍ നിമിഷങ്ങള്‍ക്കുള്ളില്‍ സോള്‍വ് ചെയ്യും; അത്ഭുതം സൃഷ്ടിച്ച് മൂന്നുവയസ്സുകാരി നിയ

റുബിക്‌സ് ക്യൂബ് ഇഷ്ടപെടാത്ത കുട്ടികള്‍ വിരളമാണ്. എന്നാല്‍ ക്യൂബില്‍ കളിക്കാന്‍ അറിയില്ല പക്ഷെ വിവിധ നിറത്തിലുള്ള നിറങ്ങള്‍ കുട്ടികള്‍ക്ക് കൗതുകം തന്നെയാണ്. തലച്ചോറിനും മനസിനുമുള്ള നല്ലൊന്നാന്തരം വ്യായാമമാണ് ഈ പസ്സില്‍ ഗെയിം. എന്നാല്‍ ക്യൂബിന്റെ എല്ലാ വശവും ഒരേ നിറത്തിലാക്കുക എന്നത് അല്പം ശ്രമകരം തന്നെയാണ്.

മുതിര്‍ന്നവര്‍ പോലും കഷ്ടപ്പെട്ട് ചെയ്യുന്ന ഗെയിം വളരെ എശുപ്പത്തില്‍ ചെയ്യുന്ന നിയ എന്ന മൂന്നുവയസ്സുകാരിയാണ് ഇവിടെ താരം. അമ്മ എന്നു വിളിച്ചു തുടങ്ങേണ്ട പ്രായത്തില്‍ തന്നെ റുബിക്‌സ് ക്യൂബില്‍ അത്ഭുതം വിരിയിക്കുകയാണ് ഈ മിടുക്കി. ആലപ്പുഴ സ്വദേശികളായ ഹാര്‍വെയര്‍ എന്‍ജിനിയര്‍ സന്‍ജിത്തിന്റേയും വെറ്റിനറി ഡോക്ടറയായ ടിക്‌സിയുടെയും മകളാണ് നിയ.

ടെഡിബെയറും കളിപ്പാട്ടങ്ങളും കൈയ്യിലെടുക്കേണ്ട പ്രായത്തില്‍ നിയ കൂട്ടുകൂടിയത് റുബിക്‌സ് ക്യൂബുമായാണ്. ഒന്നേകാല്‍ വയസില്‍ തുടങ്ങിയതാണ് ഈ കൗതുകം. വീടിനടുത്തുള്ള മുതിര്‍ന്ന കുട്ടികള്‍ ചെയ്യുന്നത് കണ്ടാണ് നിയക്കുട്ടി ഈ പസ്സില്‍ പഠിക്കുന്നത്. നിമിഷ നേരംകൊണ്ടാണ് അവള്‍ ഇത് ചെയ്യുന്നത്. എന്നാല്‍ കുഞ്ഞിന്റെ ഈ കളിയോടുള്ള താത്പര്യവും കണ്ട് പലതരത്തിലുള്ള റുബിക്‌സ് ക്യൂബുകള്‍ മാതാപിതാക്കള്‍ അവള്‍ക്ക് വാങ്ങിനല്‍കി

1x2x3, ക്രിസ്മസ് ട്രീക്യൂബ്, 2×2 റുബിസ്‌ക് ക്യൂബ്, പിരമിന്‍ക്‌സ് ക്യൂബ് ഒക്കെ ഈ കൊച്ചുമിടുക്കിക്ക് നിസാരമാണ്. കുഞ്ഞുകൈകളില്‍ ക്യൂബ് പിടിച്ച് വളരെ ശ്രദ്ധയോടെ പസ്സില്‍ സോള്‍വ് ചെയ്യുന്ന നിയ ഒരത്ഭുതമാവുകയാണ്.

ഇതു കൂടാതെ മറ്റൊരു വലിയ ഇഷ്ടം കൂടെയുണ്ട് ഈ കൊച്ചുമിടുക്കിക്ക്. ബോര്‍ഡ് ഗെയിമുകളുടെ കൂട്ടുകാരികൂടെയാണ് നിയ. ഇരുന്നൂറിന് മേല്‍ ബോര്‍ഡ് ഗെയിമുകള്‍ കളിക്കാനറിയാം ഈ മിടുക്കിക്ക്. ഒരുവയസ്സില്‍ കോണിയും പാമ്പും കളിയിലൂടെ തുടങ്ങിയ ഇഷ്ടമാണ് ഇന്ന് ഇത്രയും ഗെയിമുകളില്‍ എത്തി നില്‍ക്കുന്നത്. നിയയുടെ മുറി നിറയെ ബോര്‍ഡ് ഗെയിമുകളും പസ്സിലുകളും റുബിസ്‌ക് ക്യൂബുകളുമാണ്. മകളുടെ ഇഷ്ടമറിഞ്ഞ് പ്രോത്സാഹനവുമായി മാതാപിതാക്കള്‍ കൂടെയുണ്ട്. അതൊന്നും പോരാതെ പാട്ടിലും കരാട്ടേയിലും ഒരു കൈ നോക്കുന്നുണ്ട് നിയക്കുട്ടി. യുക്കലേലി എന്ന സംഗീത ഉപകരണവും അഭ്യസിക്കുന്നുണ്ട് നിയ ഇപ്പോള്‍.

Exit mobile version