പോക്കറ്റ് മണി കണ്ടെത്താന്‍ കളിയായി ചെയ്തു, ഇപ്പോള്‍ സ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കുവാന്‍ കാര്യമാക്കി; തക്കാളി പെട്ടി നിര്‍മ്മാണത്തില്‍ കെങ്കേമികളായി ഗീതുവും നിഷയും

തൃശ്ശൂര്‍: മുന്തിരിയും മാമ്പഴവും തക്കാളിയുമൊക്കെ കയറ്റിവരുന്ന പെട്ടി നിര്‍മ്മാണത്തിലൂടെ തങ്ങളുടെ സ്വപ്‌നങ്ങള്‍ സഫലമാക്കാനുള്ള ശ്രമത്തിലാണ് തൃശ്ശൂര്‍കാരികളായ ഗീതുവും നിഷയും. പെട്ടിനിര്‍മാണത്തില്‍ ഇവര്‍ക്ക് 10 വര്‍ഷത്തിലധികം പരിചയുമണ്ട്.

ഗീതു, ജോണ്‍ മത്തായി സെന്ററിലെ എംബിഎ അവസാന വര്‍ഷ വിദ്യാര്‍ത്ഥിയാണ്. നിഷ ജേണലിസത്തില്‍ ബിരുദപഠനം പൂര്‍ത്തിയാക്കി ഉന്നതപഠനത്തിന് തയ്യാറെടുക്കുന്നു. ഒഴിവ് വേളകളിലാണ് ഇവരുടെ പെട്ടിനിര്‍മ്മാണം. ഇത്തരം ജോലിയിലൂടെ സ്വപ്‌നങ്ങള്‍ സഫലമാക്കാമുള്ള ശ്രമത്തിലാണ് ഈ മിടുക്കികള്‍.

കുട്ടികാലം മുതല്‍ വീടിനടുത്തുള്ള ചേട്ടന്മാര്‍ അടുത്തുള്ള സുബിത ടിമ്പേഴ്‌സ് എന്ന കമ്പനിയില്‍ പെട്ടിനിര്‍മാണത്തിന് പോയപ്പോള്‍ ഒപ്പം കൂടുകയായിരുന്നു ഇവരും. പെട്ടികള്‍ക്ക് ആവശ്യക്കാര്‍ ഏറെയാണ്.

Exit mobile version