കുംഭമാസ പൂജകള്‍ പൂര്‍ത്തിയാക്കി ശബരിമല നട ഇന്ന് അടക്കും

തന്ത്രി കണ്ഠരര് രാജീവരുടെയും മേല്‍ശാന്തി വിഎന്‍ വാസുദേവന്‍ നമ്പൂതിരിയുടെയും നേതൃത്വത്തിലാണ് ഇന്ന് വിശേഷാല്‍ പൂജകള്‍ നടക്കുന്നത്

പത്തനംതിട്ട: കുംഭമാസ പൂജകള്‍ പൂര്‍ത്തിയാക്കിയ ശേഷം ശബരിമല നട ഇന്ന് രാത്രി പത്ത് മണിക്ക് അടയ്ക്കും. തന്ത്രി കണ്ഠരര് രാജീവരുടെയും മേല്‍ശാന്തി വിഎന്‍ വാസുദേവന്‍ നമ്പൂതിരിയുടെയും നേതൃത്വത്തിലാണ് ഇന്ന് വിശേഷാല്‍ പൂജകള്‍ നടക്കുന്നത്.

സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടയിലാണ് കുംഭമാസ പൂജകള്‍ക്കായി പന്ത്രണ്ടിന് ശബരിമല നടതുറന്നത്.

ശബരിമല നട അടുത്ത മാസം പതിനൊന്നിന് പത്ത് ദിവസത്തെ ഉത്സവത്തിനായി വീണ്ടും തുറക്കും. അതേസമയം സംഘപരിവാര്‍ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം രാത്രിയിലും സന്നിധാനത്ത് നാമജപം നടന്നു.

Exit mobile version