വാല്‍മുതുകിന് വിസ്മയമൊരുക്കി ദേശാടനക്കിളി കൂട്ടം പറന്നിറങ്ങി

ചെല്ലാനം പഞ്ചായത്തുകളുടെ അതിര്‍ത്തിയായ വാല്‍മുതുകില്‍ നോക്കെത്താദൂരം പരന്നുകിടക്കുന്ന പൊക്കാളി പാടങ്ങളിലാണ് പതിവുപോലെ ദേശാടനക്കിളി കൂട്ടം എത്തിയത്

പള്ളുരുത്തി ; വാല്‍മുതുകിന് വിസ്മയമായി ദേശാടനക്കിളി കൂട്ടം പറന്നിറങ്ങി. കുമ്പളങ്ങി, ചെല്ലാനം പഞ്ചായത്തുകളുടെ അതിര്‍ത്തിയായ വാല്‍മുതുകില്‍ നോക്കെത്താദൂരം പരന്നുകിടക്കുന്ന പൊക്കാളി പാടങ്ങളിലാണ് പതിവുപോലെ ദേശാടനകിളി കൂട്ടം എത്തിയത്.

പറന്നും നീന്തിയും വെള്ളത്തില്‍ മുങ്ങി ഇര തേടിയും ഇവ കുമ്പളങ്ങിയുടെ പകല്‍ക്കാഴ്ചകളെ കൊള്ളിക്കുന്നു. കടലാസ് തോണി ഒഴുകുന്നപോലെ നീന്തിപ്പോകുന്ന ഇവയെ കാണാന്‍ കുമ്പള
ങ്ങി ചെല്ലാനം റോഡില്‍ സഞ്ചാരികളും നിറയുന്നു. പുള്ളിച്ചുണ്ടന്‍ താറാവ്, പച്ച എരണ്ട, ചൂള എരണ്ട, വാലന്‍ എരണ്ട തുടങ്ങിയവയാണ് അതിഥികളില്‍ പ്രമുഖര്‍.

പാകിസ്ഥാനിലും ജപ്പാന്റെ തെക്കുഭാഗത്തും കൂടുതലായി കാണപ്പെടുന്ന പുള്ളിച്ചുണ്ടന്‍ ആദ്യമായാണ് ഈ പ്രദേശത്ത് ഇത്രയേറെ എത്തുന്നത്. ശുദ്ധജലാശയത്തിന്റെ അടിത്തട്ടിലെ സസ്യങ്ങളാണ് ഇവയുടെ ഭക്ഷണം. പകല്‍ സമയങ്ങളില്‍ തീരത്ത് വിശ്രമിക്കുകയും സന്ധ്യയ്ക്കും രാത്രിയും ഇരതേടുകയും ചെയും.

Exit mobile version