കുമരകത്തിന്റെ പ്രകൃതി രമണിയത കടലാസില്‍ പകര്‍ത്തി ഒന്‍മ്പത് കലാകാരന്‍ന്മാര്‍

കേരള ലളിതകലാ അക്കാദമി കുമരകത്ത് സംഘടിപ്പിച്ചിരിക്കുന്ന ദേശീയ ജലച്ചായ ചിത്രരചനാ ക്യാമ്ബില്‍ പങ്കെടുക്കുന്ന ഒന്‍മ്പത് പ്രശസ്ത കലാകാരന്മാരാണ് കുമരകത്തിന്റെ പ്രക്യതി രമണിയത ചായക്കൂട്ടിലൂടെ കടലാസില്‍ പകര്‍ത്തിയത്

കുമരകം: ഒന്‍മ്പത് കലാകാരന്‍ന്മാര്‍ കുമരകത്തെ ക്യാന്‍വാസില്‍ പകര്‍ത്തി . കേരള ലളിതകലാ അക്കാദമി കുമരകത്ത് സംഘടിപ്പിച്ചിരിക്കുന്ന ദേശീയ ജലച്ചായ ചിത്രരചനാ ക്യാമ്ബില്‍ പങ്കെടുക്കുന്ന ഒന്‍മ്പത് പ്രശസ്ത കലാകാരന്മാരാണ് കുമരകത്തിന്റെ പ്രകൃതി രമണിയത ചായക്കൂട്ടിലൂടെ കടലാസില്‍ പകര്‍ത്തിയത്.

ചിത്രങ്ങള്‍ ആസ്വദിക്കാന്‍ എത്തിയ സന്ദര്‍ശകരില്‍ നിന്ന് നല്ല പ്രതികരണമാണ് ഉണ്ടായത്. ചിത്രകലാ വിദ്യാര്‍ത്ഥികളുടെയും ആസ്വാദകരുടെയും എല്ലാ സംശയങ്ങള്‍ക്കും മറുപടി നല്‍കുന്നതിനും കലാകാരന്മാര്‍ അവസരം ഒരുക്കുന്നുണ്ട്. കുമരകം പാരഡെസ് റിസോര്‍ട്ടില്‍ നടന്നുവരുന്ന ക്യാമ്ബില്‍ കേരളത്തിന് പുറത്ത് നിന്നുള്ള മിലിന്ദ് മുളിക്, ബിജയ് ബിസ്വാള്‍, രാജേഷ് സാവന്ത്, ഗുല്‍ഷന്‍ അചാരി, സഞ്ചയ് ബാനര്‍ജി, കേരളത്തില്‍ നിന്നുള്ള സുനില്‍ ലിനസ് ഡെ, മോപ്പസാങ്ങ് വാലത്ത്, ബി.റ്റി.കെ. അശോക്, വീനിഷ് മുദ്രിക എന്നിവരാണ് ക്യാമ്ബില്‍ പങ്കെടുക്കുന്നത്. തിങ്കളാഴ്ചയാണ് ക്യാമ്ബിന്റെ സമാപനം. ക്യാമ്ബ് സന്ദര്‍ശനം സൗജന്യം ആണ്. ക്യാമ്ബിന്റെ ഭാഗമായി ഞായറാഴ്ച വൈകുന്നേരം മൂന്ന് മൂതല്‍ ആറ് വരെ കൊച്ചി മറൈന്‍ഡ്രൈവില്‍ മിലിന്ദ് മുളിക്, ബിജയ് ബിസ്വാള്‍ എന്നിവരുടെ ജലച്ചിത്ര ഡെമോണ്‍സ്‌ട്രേഷനും നടക്കും.

Exit mobile version