‘അനുവാദമില്ലാതെ സമരങ്ങളില്‍ പങ്കെടുക്കരുത്; അച്ചടക്കം പാലിക്കണം’; മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ ഇടയലേഖനത്തിന് കടുത്ത വിമര്‍ശനവുമായി ‘ഫോറം ഫോര്‍ ജസ്റ്റിസ് ആന്‍ഡ് പീസ്’

കുട്ടികള്‍ക്കും സ്ത്രീകള്‍ക്കുമെതിരെ നടക്കുന്ന അതിക്രമങ്ങള്‍ക്കും ലൈംഗിക ചൂഷണങ്ങള്‍ക്കുമെതിരെ നടപടിയെടുക്കുകയാണ് സഭ ചെയ്യേണ്ടത്

കൊച്ചി; മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ ഇടയലേഖനത്തെ വിമര്‍ശിച്ച് ഫോറം ഫോര്‍ ജസ്റ്റിസ് ആന്‍ഡ് പീസ് രംഗത്തെത്തി. ഇന്ത്യയില്‍ സാമൂഹ്യ സേവന മേഖലയില്‍ പ്രവര്‍ത്തനം നടത്തുന്ന വൈദികരുടേയും കന്യാസ്ത്രീകളുടേയും സംഘടനയാണ് ‘ഫോറം ഫോര്‍ ജസ്റ്റിസ് ആന്‍ഡ് പീസ്’. 2019 ജനുവരി 18ന് പുറപ്പെടുവിച്ച ഇടയലേഖനത്തില്‍ ആശങ്കയുണ്ടെന്ന് ഫോറം വിശദമാക്കി. സഭക്കുള്ളില്‍ വൈദികരും കന്യാസ്ത്രീകളും അച്ചടക്കം പാലിക്കണം എന്നും അനുവാദമില്ലാതെ പൊതു സമരങ്ങളില്‍ പങ്കെടുക്കരുതെന്നുമാണ് കര്‍ദിനാള്‍ ഇറക്കിയ ഇടയലേഖനത്തിന്റെ ഉള്ളടക്കം,

എന്നാല്‍ കുട്ടികള്‍ക്കും സ്ത്രീകള്‍ക്കുമെതിരെ നടക്കുന്ന അതിക്രമങ്ങള്‍ക്കും ലൈംഗിക ചൂഷണങ്ങള്‍ക്കുമെതിരെ നടപടിയെടുക്കുകയാണ് സഭ ചെയ്യേണ്ടത്. സഭയിലെ കന്യാസ്ത്രീകള്‍ക്കെതിരെ ലൈംഗിക ചൂഷണം നടക്കുന്നില്ല എന്ന് ഉറപ്പുവരുത്തണമെന്നും പ്രതിഷേധക്കുറിപ്പില്‍ ഫോറം അറിയിച്ചു. സഭയില്‍ നടന്ന സമീപകാല സംഭവങ്ങളും സഭയുടെ നിലപാടും ആശങ്കയുണ്ടാക്കുന്നുവെന്ന് ഫോറം വ്യക്തമാക്കി.

Exit mobile version