21ാമത്തെ ആളെത്തിയാല്‍ വധൂവരന്‍മാര്‍ അടക്കം അകത്ത് : കോവിഡ് മാര്‍ഗരേഖ ലംഘനത്തിന് കര്‍ശന നടപടിയെടുത്ത് പൊലീസ്

Covid wedding | Bignewslive

പത്തനംതിട്ട : വിവാഹ, മരണാനന്തര ചടങ്ങുകളില്‍ കോവിഡ് മാര്‍ഗ രേഖ തെറ്റിച്ചാല്‍ പങ്കെടുത്ത എല്ലാവര്‍ക്കുമെതിരെ കേസ് എടുക്കാനൊരുങ്ങി പൊലീസ്. ഇരുപത് പേര്‍ക്കാണ് ഇപ്പോള്‍ ചടങ്ങുകളില്‍ പങ്കെടുക്കാന്‍ അനുവാദം.

വിവാഹ ചടങ്ങുകളില്‍ 21ാമത്തെ ആളെത്തിയാല്‍ മുഴുവന്‍ പേര്‍ക്കുമെതിരെ കേസെടുക്കാനാണ് പൊലീസ് തീരുമാനം. വധൂവരന്‍മാര്‍ അടക്കം എല്ലാവര്‍ക്കുമെതിരെ കേസുണ്ടാകും. വിവാഹത്തിന് അനുവദിച്ച ഓഡിറ്റോറിയം, ആരാധനാലയം എന്നിവയുടെ ചുമതലക്കാരും പ്രതികളാകും.
നിയമലംഘനത്തിന് 5000 രൂപ പിഴയും 2 വര്‍ഷം വരെ തടവ് ശിക്ഷയും ലഭിക്കാം.വിവാഹത്തിന് അനുമതി തേടി ജാഗ്രത പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യുന്നത് മുതല്‍ ചടങ്ങ് പൂര്‍ത്തിയാകും വരെ പൊലീസ് നിരീക്ഷണമുണ്ടാകുമെന്ന് ഡിവൈഎസ്പി എ.പ്രദീപ്കുമാര്‍ പറഞ്ഞു.

പത്തനംതിട്ട, കോന്നി, ഇലവുംതിട്ട,കോയിപ്രം പൊലീസ് പരിധികളിലാണ് നിലവില്‍ വിവാഹ ചടങ്ങുകളുമായി ബന്ധപ്പെട്ട കേസുകളുള്ളത്.
8,9 തീയതികളില്‍ നടന്ന വിവാഹ ചടങ്ങുകളില്‍ ആളുകളുടെ എണ്ണം കൂടിയതിന്റെ പേരില്‍ പകര്‍ച്ച വ്യാധി പ്രതിരോധ ഓര്‍ഡിനന്‍സ് പ്രകാരം 4 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.

Exit mobile version