ലൈഫ് മിഷന്‍ വിവാദവും ഏറ്റില്ല; വടക്കാഞ്ചേരിയില്‍ സേവ്യര്‍ ചിറ്റിലപ്പള്ളിക്ക് 15117 ഭൂരിപക്ഷത്തോടെ ഉജ്ജ്വല വിജയം

Xavier Chittilappilly | Bignewslive

തൃശ്ശൂര്‍: വടക്കാഞ്ചേരിയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സേവ്യര്‍ ചിറ്റിലപ്പള്ളിക്ക് ഉജ്ജ്വല വിജയം. 15117 വോട്ടുകളുടെ ഭൂരിപക്ഷത്തോടെയാണ് സേവ്യര്‍ ചിറ്റിലപ്പള്ളി വിജയം ഉറപ്പിച്ചത്. യുഡിഎഫ് സ്ഥാനാര്‍ത്ഥി അനില്‍ അക്കര, എന്‍ഡിഎ സ്ഥാനാര്‍ത്ഥി ടിഎസ് ഉല്ലാസ് ബാബു എന്നിവരെ മറികടന്നാണ് അദ്ദേഹത്തിന്റെ ജയം. കഴിഞ്ഞ തവണ അനില്‍ അക്കര വിജയിച്ച മണ്ഡലമാണ് ഇത്തവണ പിടിച്ചെടുത്തത്.

പിണറായി വിജയന്‍ സര്‍ക്കാരിനെതിരെ ഉയര്‍ന്ന പ്രധാന ആരോപണങ്ങളില്‍ ഒന്നായ ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് രാഷ്ട്രീയ കേരളം ഉറ്റുനോക്കിയ മണ്ഡലമായിരുന്നു വടക്കാഞ്ചേരി. വിവാദം ഉയര്‍ത്തി പിണറായി സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കാന്‍ ശ്രമം നടത്തിയിരുന്നെങ്കിലും വിലപോയില്ല. കഴിഞ്ഞ തവണ 43 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിച്ച അനില്‍ അക്കര ഇത്തവണ കനത്ത തോല്‍വി ഏറ്റുവാങ്ങിയിരിക്കുന്നത്.

Exit mobile version