വലതുപക്ഷ രാഷ്ട്രീയത്തിന്റെ ജീര്‍ണത തിരിച്ചറിഞ്ഞ ജനങ്ങള്‍ ഇടതുപക്ഷമാണ് ശരി എന്ന് വിധിയെഴുതി; വിഎസ് അച്യുതാനന്ദന്‍

VS Achuthanandan | Bignewslive

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ 95 സീറ്റിന്റെ ഭൂരിപക്ഷത്തോടെ വിജയം ഉറപ്പിച്ച ഇടതുപക്ഷത്തിന് ആശംസ അറിയിച്ച് വിഎസ് അച്യുതാനന്ദന്‍. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം സന്തോഷം പങ്കിട്ടത്.

ഇടതുപക്ഷ ജനാധിപത്യമുന്നണി തുടര്‍ ഭരണം ഉറപ്പാക്കിയിരിക്കുകയാണ്. വലതുപക്ഷരാഷ്ട്രീയത്തിന്റെ ജീര്‍ണത തിരിച്ചറിഞ്ഞ ജനങ്ങള് ഇടതുപക്ഷമാണ് ശരി എന്ന് വിധിയെഴുതിക്കഴിഞ്ഞു. സംഘപരിവാര്‍ രാഷ്ട്രീയത്തിന് കേരളത്തിന്റെ മണ്ണില് ഇടമില്ല എന്നാണ് മനസ്സിലാക്കാന് കഴിയുന്നത്. വന്‍ ഭൂരിപക്ഷത്തോടെ ഇടതുപക്ഷത്തെ പിന്തുണച്ച കേരളത്തിലെ ജനങ്ങളോടുള്ള കൃതജ്ഞത രേഖപ്പെടുത്തുന്നുവെന്ന് വിഎസ് ഫേസ്ബുക്കില്‍ കുറിച്ചു.

ചരിത്രം സൃഷ്ടിച്ച് തുടര്‍ഭരണം ഉറപ്പാക്കിയ പിണറായി വിജയന്‍ സര്‍ക്കാരിന് നിലയ്ക്കാത്ത ആശംസാ പ്രവാഹമാണ്. കേരള രാഷ്ട്രീയ ചരിത്രത്തില്‍ തന്നെ ഇതാദ്യമാണ് തുടര്‍ഭരണം ഉറപ്പാക്കുന്നത്. 95 സീറ്റുകളുടെ ഭൂരിപക്ഷത്തോടെയാണ് പിണറായി സര്‍ക്കാര്‍ വീണ്ടും അധികാരത്തിലെത്തുന്നത്.

Exit mobile version