ബാലുശ്ശേരിയില്‍ ധര്‍മ്മജന്‍ പിന്നില്‍; കുതിച്ചുകയറി എല്‍ഡിഎഫ്

Dharmajan Bolgatty | Bignewslive

കോഴിക്കോട്: ബാലുശ്ശേരി നിയോജകമണ്ഡലത്തില്‍ നടന്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടി പിന്നിലെന്ന് റിപ്പോര്‍ട്ട്. പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിത്തുടങ്ങിയപ്പോഴാണ് ധര്‍മ്മജന്‍ പിന്നേലയ്ക്ക് പോയത്. എന്നാല്‍ എല്‍ഡിഎഫിന് വന്‍ മുന്നേറ്റമാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ സച്ചിന്‍ദേവാണ് ഇവിടെ ലീഡ് ചെയ്യുന്നത്. സംസ്ഥാനത്തെ ആദ്യ ഫലസൂചനകള്‍ പുറത്തുവരുമ്പോള്‍ എല്‍ഡിഎഫിനാണ് മേല്‍കൈ. തുടക്കം മുതല്‍ ലീഡ് നിലനിര്‍ത്താന്‍ എല്‍ഡിഎഫിന് സാധിച്ചിട്ടുണ്ട്. ഏറ്റവുമൊടുവിലെ റിപ്പോര്‍ട്ടുകള്‍ പ്രകാരം എല്‍ഡിഎഫ് 69 സീറ്റിലും യുഡിഎഫ് 51 സീറ്റിലുമാണ് ലീഡ് ചെയ്യുന്നത്.

അതേസമയം, വോട്ടെണ്ണല്‍ ദിനത്തില്‍ താരത്തിന് ബാലുശ്ശേരിയില്‍ എത്താന്‍ സാധിച്ചില്ല. പുതിയ ചിത്രത്തിന്റെ ഭാഗമായി നേപ്പാളിലാണ് താരം. കൊവിഡ് രണ്ടാംതരംഗത്തിന്റെ ഭാഗമായി ഇന്ത്യയില്‍ എത്തുന്നതിനുള്ള യാത്രാ സൗകര്യങ്ങള്‍ വിലക്കിയതാണ് തിരിച്ചെത്താന്‍ സാധിക്കാത്തതിന്റെ കാരണം. അതേസമയം, തനിക്ക് വിജയ പ്രതീക്ഷയുണ്ടെന്നും താരം പ്രതികരിച്ചു. ഇതിന് പിന്നാലെയാണ് മണ്ഡലത്തില്‍ എല്‍ഡിഎഫ് ലീഡ് ചെയ്യുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ എത്തുന്നത്.

Exit mobile version