രാധികാ ആപ്തെ ചിത്രം ‘ദ വെഡിങ് ഗസ്റ്റ്’ ട്രെയിലര്‍ പുറത്തുവിട്ടു

2018 ടൊറണ്ടോ അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ പ്രദര്‍ശിപ്പിച്ച ചിത്രമാണ് 'ദ വെഡിങ്ങ് ഗസ്റ്റ്'

മൈക്കല്‍ വിന്റര്‍ ബോട്ടം രാധിക ആപ്‌തെയും ദേവ് പട്ടേലിനെയും മുഖ്യകഥാപാത്രങ്ങളാക്കി ഒരുക്കിയ ‘ദ വെഡിങ് ഗസ്റ്റി’ന്റെ ട്രെയിലര്‍ പുറത്തുവിട്ടു. ഐഎഫ്‌സി ഫിലിംസാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

കല്ല്യാണത്തിന് താല്‍പര്യമില്ലാത്ത പാകിസ്ഥാനി യുവതിയായ സമീറയെ(രാധികാ ആപ്ത) കല്ല്യാണ ദിവസം ദേവ് പട്ടേലിന്റെ കഥാപാത്രം ഇന്ത്യയിലേക്ക് തട്ടിക്കൊണ്ടു വരുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം.

ബ്രിട്ടിഷ് സംവിധായകനായ വിന്റര്‍ബോട്ടം നേരത്തെ എ മൈറ്റി ഹാര്‍ട്ട് എന്ന ചിത്രം പാകിസ്ഥാനിലും, ത്രിഷ്ണ എന്ന ചിത്രം ഇന്ത്യയിലും നിര്‍മ്മിച്ചിരുന്നു. മാര്‍ച്ച് ഒന്നിന് അമേരിക്കയിലാണ് ചിത്രം ആദ്യമായി പ്രദര്‍ശിപ്പിക്കുന്നത്. 2018 ടൊറണ്ടോ അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ പ്രദര്‍ശിപ്പിച്ച ചിത്രമാണ് ‘ദ വെഡിങ് ഗസ്റ്റ്’.

Exit mobile version