ആഗോള ബോക്സ് ഓഫീസ് കീഴടക്കി ‘അക്വാമാന്‍’; റിലീസ് ചെയ്ത് ഒരു മാസത്തിനുള്ളില്‍ നേടിയത് റെക്കോര്‍ഡ് കളക്ഷന്‍

റിലീസ് ചെയ്ത് ഒരു മാസം പിന്നിടുമ്പോള്‍ ആഗോള ബോക്‌സ് ഓഫീസ് വിപണി കീഴടക്കി മുന്നേറുകയാണ് ഹോളിവുഡ് ചിത്രം ‘അക്വാമാന്‍’. ജെയിംസ് വാന്‍ സംവിധാനം ചെയ്ത ചിത്രം ഡിസംബര്‍ 14നാണ് ഇന്ത്യയില്‍ റിലീസ് ചെയ്തത്. ചൈനയിലാണ് ചിത്രം ആദ്യം റിലീസ് ചെയ്തത്.

ഡിസി കോമിക്സിലെ ‘അക്വാമാന്‍’ എന്ന കഥാപാത്രത്തെ നായകനാക്കി നിര്‍മ്മിക്കപ്പെട്ട ചിത്രം ആഗോള ബോക്സ് ഓഫീസില്‍ ഒരു ബില്യണ്‍ ഡോളറാണ് റിലീസ് ചെയ്ത് ഒരു മാസത്തിനുള്ളില്‍ നേടിയിരിക്കുന്നത്. ഏകദേശം 7,219.88 കോടി ഇന്ത്യന്‍ രൂപയാണിത്. യുഎസില്‍ നിന്ന് മാത്രം ചിത്രം കളക്ട് ചെയ്തത് 287.9 മില്യണ്‍ ഡോളറാണ്. യുഎസ് ഒഴികെ, അന്തര്‍ദേശീയ മാര്‍ക്കറ്റുകളില്‍ നിന്നായി 732.4 മില്യണ്‍ ഡോളറും നേടി.

Exit mobile version