ട്രെയിലര്‍ ചരിത്രത്തില്‍ തന്നെ നാഴികക്കല്ലായി അവെഞ്ചേഴ്സ് എന്‍ഡ് ഗെയിം; 24 മണിക്കൂറിനുള്ളില്‍ 289 മില്ല്യണ്‍ കാഴ്ച്ചക്കാര്‍

ട്രെയിലറുകളിലുടനീളം സിനിമയുടെ കഥയെക്കുറിച്ചുള്ള പ്രധാന സൂചനകള്‍ സൂക്ഷമതയോടെ വിന്യസിക്കുന്ന മാര്‍വെലിന്റെ തന്ത്രമാണ് ആരാധകരെ വീണ്ടും വീണ്ടും ട്രെയിലര്‍ കാണാന്‍ പ്രേരിപ്പിക്കുന്നത്

സിനിമകളുടെ ട്രെയിലറില്‍ തന്നെ നാഴികക്കല്ലായി അവെഞ്ചേഴ്സ് എന്‍ഡ് ഗെയിം. മാര്‍വെല്‍ സിനിമാറ്റിക് യൂണിവേഴ്സിലെ അവസാന ചിത്രം അവെഞ്ചേഴ്സ് എന്‍ഡ് ഗെയിമിന്റെ ട്രെയിലര്‍ 24 മണിക്കൂറിനുള്ളില്‍ കണ്ടത് 289 മില്ല്യണ്‍ ആളുകളാണ്. ട്രെയിലറുകളിലുടനീളം സിനിമയുടെ കഥയെക്കുറിച്ചുള്ള പ്രധാന സൂചനകള്‍ സൂക്ഷമതയോടെ വിന്യസിക്കുന്ന മാര്‍വെലിന്റെ തന്ത്രമാണ് ആരാധകരെ വീണ്ടും വീണ്ടും ട്രെയിലര്‍ കാണാന്‍ പ്രേരിപ്പിക്കുന്നത്.

അതേ സമയം ട്രെയിലര്‍ ഏറ്റെടുത്ത ആരാധകര്‍ക്ക് നന്ദി അറിയിച്ചു കൊണ്ട് മാര്‍വെല്‍ സ്റ്റുഡിയോയും രംഗത്തെത്തി. ‘ലോകത്തെ ഏറ്റവും മഹത്തായ ആരാധകര്‍ക്ക് നന്ദി, തുടക്കം മുതല്‍ എന്‍ഡ്ഗെയിം വരെ കൂടെയുണ്ടായതിന്, 24 മണിക്കൂറിനുള്ളില്‍ 289 മില്ല്യണ്‍ കാഴ്ച്ചക്കാരായി ട്രെയിലര്‍ ചരിത്രത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ തവണ കണ്ട ട്രെയിലറായി ഇതിനെ മാറ്റിയതിന്’- മാര്‍വെല്‍ ട്വിറ്ററില്‍ കുറിച്ചു.

24 മണിക്കൂറിനുള്ളില്‍ 224.6 മില്ല്യണ്‍ ആളുകള്‍ കണ്ട ഡിസ്നിയുടെ ലയണ്‍ കിങ്ങിന്റെ ട്രെയിലറാണ് മൂന്നാം സ്ഥാനത്ത്. 2019 ഏപ്രില്‍ 29നാണ് ചിത്രം റിലീസ് ചെയ്യുന്നത്. എന്‍ഡ് ഗെയിമിന് മുന്നോടിയായി ക്യാപ്റ്റന്‍ മാര്‍വെല്‍, സ്പൈഡര്‍മാന്‍: ഫാര്‍ ഫ്രം ഹോം എന്നീ ചിത്രങ്ങളും 2019ല്‍ പുറത്തിറങ്ങും.

Exit mobile version