രക്തദാനം മഹാദാനം; സഹജീവിയുടെ ജീവന്‍ രക്ഷിക്കാന്‍ രക്തം നല്‍കി ഒരു നായ

പല ക്യാമ്പുകളുടെയും സംഘടനയുടെയും നേതൃത്വത്തില്‍ ഇന്ന് രക്തദാനം ധാരാളമായി നടക്കുന്നുണ്ട്. മനുഷ്യര്‍ പരസ്പരം രക്തദാനം നടത്തിയ വാര്‍ത്തകളാണ് സാധാരണയായി കേള്‍ക്കാറുള്ളത്. എന്നാല്‍ ഇവിടെ ഒരു നായ രക്തദാനം നടത്തിയ വാര്‍ത്തയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ഇന്നും രക്തദാനത്തില്‍ മടികാണിക്കുന്നവര്‍ക്ക് ഒരു പ്രചോദനമാണ് ഈ നായ.

ടാസ് എന്ന നായയാണ് രക്തദാനം നടത്തി കൈയ്യടി നേടിയിരിക്കുന്നത്. ജര്‍മ്മന്‍ ഷെപ്പേഡായ സോഫിക്കാണ് ടാസ് രക്തം ദാനം ചെയ്തത്. കടുത്ത പനിയായിരുന്നു സോഫിക്ക്. രക്തദാനം ചെയ്യുന്നതിന് മുമ്പ് ടാസിന്റെ വയറിന്റെ ഭാഗത്ത് ഷേവ് ചെയ്തിരുന്നു. സൂചി കുത്താന്‍ എളുപ്പത്തിനാണ് ഇത്. ഇരുവരും ഇപ്പോള്‍ ആരോഗ്യത്തോടെയിരിക്കുന്നു. ടാസ് കഴിഞ്ഞ ആറ് വര്‍ഷമായി രക്തം ദാനം ചെയ്തുവരുന്നു. കുറഞ്ഞത് 25കിലോ ഭാരം ഉണ്ടെങ്കില്‍ മാത്രമേ ഒരു നായയ്ക്ക് രക്തദാനം ചെയ്യാന്‍ സാധിക്കുകയുള്ളൂ.

ഇന്നത്തെ കാലഘട്ടത്തില്‍ മനുഷ്യര്‍ പോലും രക്തദാനത്തില്‍ മടിച്ച് നില്‍ക്കുന്നതായി കാണാം. എന്നാല്‍ രക്തദാനം മഹാദാനമായി നടത്തുന്ന നിരവധി പേര്‍ നമ്മുക്കു ചുറ്റും ഉണ്ട്.
ഇതിനായി പല ക്യാമ്പുകളും മറ്റു സംഘടനകളും നിലവില്‍ ഉണ്ട്. രക്തദാനം മഹാദാനമാണ് നിരവധി ജീവനുകളാണ് ഇതിലൂടെ രക്ഷപ്പെടുന്നത്. പരസ്പരം സഹായിക്കാനുള്ള ഒരു അവസരംകൂടിയാണ് ഇത്. അതിനാല്‍ സ്വന്തം ആരോഗ്യവും കൂടി കണക്കെലുടുത്ത് രക്തദാനത്തില്‍ പങ്കാളികളാവുക.

Exit mobile version