ബ്ലഡ് ക്യാന്‍സര്‍; പ്രാരംഭ ലക്ഷണങ്ങള്‍

ജീവിത സാഹചര്യങ്ങളിൽ ഉണ്ടായ മാറ്റവും ഭക്ഷണ രീതികളും മറ്റനവധി കാരണങ്ങൾ കൊണ്ടും ഒരുപാട് പുതിയ രോഗങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കുകയും നിലവിലുള്ള രോഗങ്ങൾ പെരുകുകയും ചെയ്യുന്ന സാഹചര്യമാണ് ഇന്ന് നിലവിലുള്ളത്. അതിൽ ഏറ്റവും മാരകവും ജീവന് ഏറ്റവും ഭീഷിണി ഉയർത്തുന്നതുമായ രോഗമാണ് കാൻസർ. സ്ത്രീകളേക്കാള്‍ പുരുഷന്മാര്‍ക്കാണ് ക്യാന്‍സര്‍ സാധ്യത കൂടുതലെന്നു പറയാം. ക്യാന്‍സറുകളില്‍ ഏറെ മാരകമായ ഒന്നാണ് ബ്ലഡ് ക്യാന്‍സര്‍ അഥവാ ലുക്കീമിയ. ബ്ലഡ് ക്യാന്‍സറിന്റെ ഏറ്റവും പ്രാരംഭമായ ലക്ഷണങ്ങള്‍ ഇവയൊക്കെയാണ്….

ലുക്കീമിയ ഉള്ളവരില്‍ രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് ക്രമാതീതമായി കുറഞ്ഞിരിക്കും. ഇത് വിളര്‍ച്ചയ്‌ക്കും, ക്ഷീണത്തിനും കാരണമാകും. എപ്പോഴും തളര്‍ച്ചയും തലകറക്കവും അനുഭവപ്പെടുന്നത് ഇതേ കാരണം കൊണ്ടാകും. ചിലരില്‍ ശ്വാസതടസം അനുഭവപ്പെടുകയും ചെയ്യും.

ഇടയ്‌ക്കിടെ ഉണ്ടാകുന്ന നെഞ്ചുവേദനയും കാല്‍പ്പാദത്തിലെ നീര്‍ക്കെട്ടും ലുക്കീമിയയുടെ ലക്ഷണമാകാം. കാലിലെ നീര്‍ക്കെട്ടിലൂടെ രക്തസ്രാവവും ഉണ്ടാകാന്‍ സാധ്യതയുണ്ട്.

ലുക്കീമിയ പിടിപെടുന്നവരില്‍ രക്തത്തിലെ പ്ലേറ്റ്‌ലെറ്റിന്റെ അളവ് ക്രമാതീതമായി കുറയും. ഇങ്ങനെ സംഭവിക്കുമ്ബോള്‍ രക്തക്കുഴലുകള്‍ പൊട്ടി രക്തസ്രാവം ഉണ്ടാകും. ഇത് ത്വക്കില്‍ക്കൂടി രക്തം വരാനും, ചര്‍മ്മത്തില്‍ ചുവന്നപാടുകള്‍ ഉണ്ടാകാനും കാരണമാകും.

Exit mobile version