വേണ്ടത് ഭയമല്ല ജാഗ്രതയാണ്; സന്ദേശവുമായി മോഹന്‍ലാല്‍

കേരളത്തില്‍ വീണ്ടും നിപ്പാ സ്ഥിതീകരിച്ചതോടെ എല്ലാവരും ജാഗ്രതാനിര്‍ദേശങ്ങള്‍ കൈമാറിക്കൊണ്ടിരിക്കുകയാണ്. ഈ സമയം വേണ്ടത് ഭയമല്ല ജാഗ്രതയാണ് എന്ന സന്ദേശമാണ് നടന്‍ മോഹന്‍ലാല്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്. നിപ്പാ പകരാനുള്ള കാരണങ്ങള്‍, രോഗലക്ഷണങ്ങള്‍, പ്രതിരോധ മാര്‍ഗങ്ങള്‍ എന്നിവയെക്കുറിച്ചുള്ള വിവരങ്ങളും മോഹന്‍ലാല്‍ പങ്കുവച്ചിട്ടുണ്ട്. നിപ്പയെ ഒന്നിച്ച് നേരിടാമെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

നിപ്പാ വൈറസിനെ കേരളം തുരത്തി ഒരു വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ വീണ്ടും സംസ്ഥാനം നിപ്പാ ഭീതിയിള്‍ എത്തിയിരിക്കുയാണ്. കഴിഞ്ഞ വര്‍ഷം കോഴിക്കോട് രോഗബാധയുണ്ടായപ്പോള്‍ സംസ്ഥാനം അതിനെ പ്രതിരോധിച്ചത് ലോകശ്രദ്ധ നേടിയിരുന്നു. ഈ സാഹചര്യത്തില്‍ ആശങ്കപ്പെടുകയോ ഭീതിതരാവുകയോ ചെയ്യുന്നതിനേക്കാള്‍ വേണ്ടത് കരുതലും ശ്രദ്ധയും ആണ്.

അതേസമയം എറണാകുളത്ത് നിപ്പാ ബാധ സ്ഥിരീകരിച്ച എഞ്ചിനീയറിങ് വിദ്യാര്‍ത്ഥിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആരോഗ്യമന്ത്രി കെകെ ഷൈലജ അറിയിച്ചിരുന്നു. ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ലെന്നും നിലവിലെ അവസ്ഥ സ്റ്റേബിള്‍ ആണെന്നും മന്ത്രി പറഞ്ഞു. രോഗത്തിന്റെ ഉറവിടം സ്ഥിരീകരിച്ചിട്ടില്ല.

Exit mobile version