റെഡ് മീറ്റും പ്രോസസ്ഡ് മീറ്റും നിത്യവും കഴിക്കരുത്; കാരണം ഇതാണ്

റെഡ്മീറ്റും പ്രോസസ്ഡ് മീറ്റും ചെറിയ അളവില്‍ കഴിക്കുന്നത് പോലും മരണസാധ്യത കൂട്ടുമെന്നാണ് ന്യൂട്രിയന്റ്‌സ് ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നത്

റെഡ് മീറ്റും പ്രോസസ്ഡ് മീറ്റും കഴിക്കാന്‍ ആഗ്രഹിക്കാത്തവരായി ആരും ഉണ്ടാകില്ല. ഒട്ടുമിക്ക ആള്‍ക്കാര്‍ക്കും ഇവ് കഴിക്കാന്‍ ഭയങ്കര ഇഷ്ടമാണ്. എന്നാല്‍, ഈ ഭക്ഷണം ആരോഗ്യത്തിന് ഒട്ടും നല്ലതല്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്. റെഡ്മീറ്റും പ്രോസസ്ഡ് മീറ്റും ചെറിയ അളവില്‍ കഴിക്കുന്നത് പോലും മരണസാധ്യത കൂട്ടുമെന്നാണ് ന്യൂട്രിയന്റ്‌സ് ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നത്.

പ്രോസസ്ഡ് മീറ്റ് കഴിക്കുന്നവരില്‍ ഗുരുതര ശാരീരിക മാനസിക പ്രത്യാഘാതങ്ങള്‍ കണ്ടുവരുന്നതായാണ് വിവിധ പഠനങ്ങളില്‍ നിന്നും വ്യക്തമാക്കുന്നത്. സോസേജ്, ബേക്കന്‍ ഹാം, ഹോട്ട്‌ഡോഗ്, ബീഫ് ജെര്‍ക്കി തുടങ്ങിയ സംസ്‌കരിച്ച ഇറച്ചി വിഭവങ്ങള്‍ ദിവസേന കഴിക്കുന്നത് ആരോഗ്യത്തിന് ഹാനികരമാണ്. ഇവ ക്യാന്‍സര്‍ വരാനുള്ള സാധ്യത അധികമാണെന്ന് വിദ്ഗധര്‍ പറയുന്നു.

ഇത്തരത്തിലുള്ള ഇറച്ചികള്‍ മനുഷ്യശരീരത്തിലെ വന്‍കുടലില്‍ ക്യാന്‍സര്‍ ഉണ്ടാകാനുള്ള സാധ്യത എറെയാണെന്ന് നേരത്തെ കണ്ടത്തിയിട്ടുണ്ട്. ലോകാരോഗ്യ സംഘടന പ്രോസസ് ചെയ്ത ഇറച്ചി വിഭവങ്ങളെ ഗ്രൂപ്പ് 1 കാര്‍സിനോജനിക് ടു ഹ്യൂമന്‍സ് അഥവ മനുഷ്യനില്‍ കാന്‍സര്‍ ഉണ്ടാക്കുന്നതില്‍ ഏറ്റവും പ്രധാന ഘടകം ആയാണ് തരംതിരിച്ചിരിക്കുന്നത്.

2016 ല്‍ അമേരിക്കന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ കാന്‍സര്‍ റിസര്‍ച്ച് നടത്തിയ പഠനത്തില്‍ പ്രോസസ്ഡ് മീറ്റിന്റെ ഉപയോഗം ഉദരത്തിലെ അര്‍ബുദത്തിനു കാരണമാകുമെന്നു കണ്ടെത്തിയിരുന്നു. പ്രോസസ്ഡ് മീറ്റ് കഴിച്ചാല്‍ രക്തസമ്മര്‍ദ്ദം കൂടാന്‍ സാധ്യത അധികമാണെന്ന് കണ്ടത്തിയിട്ടുണ്ട്.

Exit mobile version