കുട്ടികള്‍ക്ക് എളുപ്പത്തില്‍ എക്‌സ്‌റേ എടുക്കാന്‍ പിഗ്ഗോസ്റ്റാറ്റ്

കുട്ടികള്‍ അടങ്ങിയിരിക്കില്ല കയ്യും കാലും പിടിച്ചു വെച്ചാല്‍ കുതറി ഒഴിയാന്‍ ശ്രമിക്കും, കൈകാലിട്ടടിക്കും അങ്ങനെ പല വികൃതികളും ഒപ്പിക്കും

മനുഷ്യ ശരീരത്തില്‍ എല്ലുകള്‍ ഒടിഞ്ഞാല്‍ ഡോക്ടര്‍മാര്‍ ആദ്യം പറയുന്നത് ഏക്‌സ്‌റേ എടുക്കാനാണ്. അതേസമയം ചെറിയ കുട്ടികള്‍ക്ക് എക്‌സ്‌റേ എടുക്കുക എന്നത് ഏറേ പ്രയാസം നിറഞ്ഞ ജോലീയാണ്. കുട്ടികള്‍ അടങ്ങിയിരിക്കില്ല കയ്യും കാലും പിടിച്ചു വെച്ചാല്‍ കുതറി ഒഴിയാന്‍ ശ്രമിക്കും, കൈകാലിട്ടടിക്കും അങ്ങനെ പല വികൃതികളും ഒപ്പിക്കും.

എന്നാല്‍ കുട്ടികളുടെ എക്‌സ്‌റേ എടുക്കാനുള്ള ഒരു ഉപകരണമാണ് പിഗ്ഗോസ്റ്റാറ്റ്. ഈ ഉപകരണം 1960 മുതല്‍ക്കേ മെഡിക്കല്‍ രംഗത്ത് ലഭ്യമാണ്. പല ആശുപത്രികളും ഇത് ഉപയോഗിക്കുന്നുമുണ്ട്. പിഗ്ഗോസ് ഉപകരണം വഴി കുട്ടികളുടെ എക്‌സ്‌റേ വളരെ കൃത്യമായി എടുക്കാന്‍ സാധിക്കും.

ഇന്ത്യയിലെങ്ങും അങ്ങനെ കണ്ടു പരിചയമില്ലാത്ത ഈ ഉപകരണം മറ്റു രാജ്യങ്ങളില്‍ ഇന്നും ഏറെക്കുറെ ഉപയോഗത്തിലുണ്ട്. Professor Finesser@mowziii എന്ന ട്വിറ്റര്‍ ഹാന്‍ഡിലില്‍ നിന്നുമാണ് ഈ ചിത്രങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറല്‍ ആയിരിക്കുന്നത്.

Exit mobile version