പച്ചപപ്പായയുടെ ഔഷധഗുണങ്ങള്‍ ഇവയൊക്കെയാണ്…

ധാരാളം പോഷക ഗുണങ്ങളുള്ള പഴമാണ് പപ്പായ. ഓമക്കായ, കറമോസ്, കപ്പളങ്ങ, പപ്പയ്ക്കാ എന്നിങ്ങനെ നിരവധി പേരുകളുണ്ട് പപ്പായയ്ക്ക്. വിറ്റാമിന്‍ സിയുടെ കലവറയാണ് പച്ചപപ്പായ. ഒപ്പം പൊട്ടാസ്യവും ഫൈബറും ചെറിയ കാലറിയില്‍ ഇതില്‍ അടങ്ങിയിട്ടുമുണ്ട്. പെക്ടിന്‍ അടങ്ങിയതാണ് പച്ചപപ്പായ ഇത് ദഹനത്തിന് ഏറെ സഹായകമാണ്.

പച്ചപപ്പായയുടെ ഔഷധഗുണങ്ങള്‍ ഇവയൊക്കെയാണ്…

വയറിലെ കാന്‍സറിന് കാരണമായേക്കാവുന്ന വിഷാംശങ്ങള്‍ ശരീരത്തില്‍ നിന്നു നീക്കം ചെയ്യാന്‍ പപ്പായ നല്ലതാണ്. റുമറ്റോയ്ഡ് ആര്‍ത്രൈറ്റിസ്, ഒസ്റ്റിയോ ആര്‍ത്രൈറ്റിസ്, ആസ്മ എന്നിവയ്ക്ക് ഏറെ പ്രയോജനകരമാണ് പച്ചപപ്പായ.

കരള്‍ രോഗങ്ങള്‍ തടുക്കാനും പച്ച പപ്പായ ഉത്തമമാണ്. ഇതിലെ വിറ്റാമിന്‍ എയാണ് ഇതിനു സഹായിക്കുന്നത്. പുകവലി ശീലമുള്ളവര്‍ പച്ച പപ്പായ കഴിക്കുന്നതു നല്ലതാണ്. ആന്റിഓക്‌സിഡന്റുകള്‍ ധാരാളമുള്ള പപ്പായ കൊളസ്‌ട്രോള്‍ കുറയ്ക്കാനും സഹായിക്കും.

തൊലിപ്പുറത്തുണ്ടാകുന്ന രോഗങ്ങള്‍, സോറിയാസിസ് എന്നിവയ്ക്കും പച്ച പപ്പായയുടെ ജ്യൂസ് കുടിക്കുന്നതു കൊണ്ട് ആശ്വാസം ലഭിക്കും. ആര്‍ത്തവസംബന്ധമായ രോഗങ്ങള്‍ ശമിപ്പിക്കുന്നതിനും ആര്‍ത്തവം ക്രമപ്പെടുത്തുന്നതിനും പച്ചപപ്പായ നല്ലതാണ്. ചര്‍മത്തിന്റെ മാര്‍ദവവും മിനുസവും ഭംഗിയും കൂട്ടാനും പപ്പായ സഹായിക്കും.

പ്രമേഹ രോഗികള്‍ക്ക് ആവശ്യമായ വിറ്റാമിന്‍ സിയുടെ കുറവ് പപ്പായ തിന്നാല്‍ പരിഹരിക്കപ്പെടും. പച്ചപപ്പായ ജ്യൂസില്‍ തേന്‍ ചേര്‍ത്ത് കഴിക്കുന്നത് തൊണ്ടരോഗങ്ങള്‍ക്കും ടോണ്‍സിലൈറ്റിസിനും പരിഹാരമാണ്.

Exit mobile version