വീട്ടില്‍ നായയെ വളര്‍ത്തുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത; ഞെട്ടിക്കുന്ന കണ്ടെത്തലുമായി ശാസ്ത്രലോകം

നായ്ക്കള്‍ കാവലിന് മാത്രമല്ല മറിച്ച് മനുഷ്യര്‍ക്ക് ആരോഗ്യത്തിനും നല്ലതാണെന്ന് തെളിയിക്കുന്നതാണ് പുതിയ കണ്ടെത്തല്‍

നായ്ക്കളെ ഇഷ്ടപ്പെടാത്തവരായി ആരും തന്നെ ഉണ്ടാകില്ല. അവരോളം നന്ദിയും സ്‌നേഹവും ഒരുപക്ഷേ മനുഷ്യര്‍ക്ക് പോലുമുണ്ടാകില്ല. നായ്ക്കള്‍ കാവലിന് മാത്രമല്ല മറിച്ച് മനുഷ്യര്‍ക്ക് ആരോഗ്യത്തിനും നല്ലതാണെന്ന് തെളിയിക്കുന്നതാണ് പുതിയ കണ്ടെത്തല്‍. നായ്ക്കളെ വളര്‍ത്തുന്നതിലൂടെ മനുഷ്യര്‍ക്കുണ്ടാകുന്ന മാനസികസമ്മര്‍ദ്ദം, വിഷാദം എന്നിവ കുറയ്ക്കാന്‍ സഹായിക്കുമെന്നാണ് പഠനം തെളിയിക്കുന്നത്.

അതുകൊണ്ട് തന്നെയാണ് വീട്ടില്‍ നിര്‍ബന്ധമായും നായ്കളെ വളര്‍ത്തണമെന്നാണ് ഗവേഷകര്‍ പറയുന്നത്. ഒരു നായ നിങ്ങളുടെ കുഞ്ഞിനെ പോലെയാണ്, അവര്‍ നിങ്ങളുടെ കുടുംബത്തിന്റെ അവിഭാജ്യഘടകവുമാണെന്ന് ഗവേഷകര്‍ പറയുന്നു. നായയെ വളര്‍ത്തുമ്പോള്‍ ആ വീടിനും വീട്ടിലെ ഓരോ വ്യക്തികള്‍ക്കും പോസിറ്റീവ്
മനോഭാവം ഉണ്ടാകുന്നതിന് സഹായിക്കുമെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.

ഒറ്റപ്പെടല്‍ അനുഭവിക്കുന്നവര്‍ വീട്ടില്‍ നായ്ക്കുട്ടിയെ വളര്‍ത്തുന്നത് ഡിപ്രഷന്‍ കുറയ്ക്കാന്‍ സഹായിക്കുമെന്ന് ഗവേഷകര്‍ പറയുന്നു. ഹൃദ്രോഗം വരാനുള്ള സാധ്യത 23 ശതമാനം കുറയ്ക്കാനായി നായ്ക്കളെ വീട്ടില്‍ വളര്‍ത്തുന്നതിലൂടെ സഹായിക്കുമെന്ന് സ്വീഡിഷില്‍ നടത്തിയ പഠനത്തില്‍ തെളിഞ്ഞു.

അതേസമയം 2013ല്‍ അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്‍ നടത്തിയ പഠനത്തിലും മനുഷ്യര്‍ക്ക് ഹൃദയസംബന്ധമായ അസുഖങ്ങള്‍ വരാനുള്ള സാധ്യത കുറയ്ക്കാനായി വീട്ടില്‍ നായ്ക്കളെ വളര്‍ത്തിയാല്‍ മതിയെന്ന് ഗവേഷകര്‍ വ്യക്തമാക്കി.

Exit mobile version