തടി വയ്ക്കുമെന്ന് കരുതി ആരും വെണ്ണയെ വെറുക്കേണ്ട, വെണ്ണയില്‍ ഒളിഞ്ഞിരിക്കുന്ന ഗുണങ്ങള്‍ ഇവയൊക്കെയാണ്

വെണ്ണ കഴിച്ചാല്‍ തടിവയ്ക്കുമെന്നാണ് പൊതുവേയുള്ള ധാരണ. ആ കാരണം കൊണ്ട് വെണ്ണയെ ആരും വെറുക്കേണ്ട. ധാരാളം പോഷകഗുണങ്ങള്‍ അടങ്ങിയ ഒന്നാണ് വെണ്ണ. വെണ്ണയില്‍ ധാരാളം കാത്സ്യം അടങ്ങിയിട്ടുണ്ട്. അത് കൊണ്ട് തന്നെ പല്ലുകളുടെയും എല്ലുകളുടെയും വളര്‍ച്ചക്ക് ഏറ്റവും നല്ലതാണ് വെണ്ണ. വെണ്ണയില്‍ വിറ്റാമിന്‍ എ ധാരാളം അടങ്ങിയിട്ടുണ്ട്. ശരീരത്തിലെ അണുക്കളെ നശിപ്പിക്കാന്‍ ദിവസവും വെണ്ണ കഴിക്കുന്നത് ഉത്തമമാണ്.

ദിവസവും ഒരു സ്പൂണ്‍ വെണ്ണ കുഞ്ഞുങ്ങള്‍ക്ക് നല്‍കുന്നത് പ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കും. വെണ്ണയിലടങ്ങിയിരിക്കുന്ന ലിനോയിക് ആസിഡ് കാന്‍സര്‍ വരാതെ തടയാന്‍ സഹായിക്കും. മൈഗ്രേയ്ന്‍ ഉള്ളവര്‍ ദിവസവും ഒരു സ്പൂണ്‍ വെണ്ണ കഴിക്കുന്നത് ഏറെ നല്ലതാണ്. ആര്‍ത്തവ സമയത്തെ വയറ് വേദന അകറ്റാന്‍ വെണ്ണ കഴിക്കുന്നത് ഉത്തമമാണ്. കൂടാതെ ആര്‍ത്തവം ക്യത്യമാകാനും വെണ്ണ സഹായിക്കും. മുലപ്പാല്‍ നല്‍കുന്ന അമ്മമാര്‍ നിര്‍ബന്ധമായും ദിവസവും അല്‍പം വെണ്ണം കഴിക്കുക. പാല്‍ വര്‍ധിക്കാനും കൂടുതല്‍ ഉന്മേഷത്തോടെയിരിക്കാനും ഇത് സഹായിക്കും.

ഉറക്കക്കുറവിനും മാനസിക സമ്മര്‍ദ്ദം കുറയ്ക്കാനും അല്‍പം വെണ്ണ പാദത്തിന് അടിയില്‍ പുരട്ടുന്നത് ഗുണകരമാണ്. ദിവസവും അല്‍പം വെണ്ണ മോണയില്‍ പുരട്ടിയാല്‍ മോണരോഗങ്ങള്‍ വരാതിരിക്കാന്‍ സഹായിക്കും. ചര്‍മ്മസംരക്ഷണത്തിനും വെണ്ണ വളരെ നല്ലതാണ്. മുഖത്തെ കറുത്തപാടുകള്‍ മാറാന്‍ ദിവസവും അല്‍പം വെണ്ണ പുരട്ടാവുന്നതാണ്. കാല്‍പാദം വിണ്ടുകീറുന്നത് തടയാന്‍ ഏറ്റവും നല്ല പോംവഴിയാണ് വെണ്ണ. വിണ്ടുകീറിയ ഭാഗത്ത് ദിവസവും അല്‍പം വെണ്ണ പുരട്ടിയാല്‍ മതി.

Exit mobile version