പ്രമേഹരോഗികള്‍ക്ക് കഴിക്കാവുന്ന ഏറ്റവും നല്ല ഭക്ഷണമാണിത്…

രക്തത്തില്‍ ഗ്ലൂക്കോസിന്റെ അളവ് ക്രമാതീതമായി കൂടുകയും ശരീരത്തിന് ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കാന്‍ കഴിയാതാവുകയും ചെയ്യുന്ന അവസ്ഥയാണ് പ്രമേഹം. പണ്ടുകാലങ്ങളില്‍ മുതിര്‍ന്നവരില്‍ മാത്രം കാണപ്പെട്ടിരുന്ന പ്രമേഹം ഇന്ന് കൗമാരക്കാരിലും യുവാക്കളിലും വ്യാപകമായി കണ്ടുവരുന്നു. പഞ്ചസാരയുടെ അളവ് കൂടുന്നതാണ് പ്രമേഹ രോഗത്തിന് കാരണം. ആഹാരകാര്യങ്ങളില്‍ പ്രമേഹ രോഗികള്‍ വളരെയധികം ശ്രദ്ധ പുലര്‍ത്തണം. പ്രമേഹരോഗികള്‍ക്ക് കഴിക്കാവുന്ന ഏറ്റവും നല്ല ഭക്ഷണമാണ് ഓട്‌സ് .

ഓട്സ്, ഗോതമ്പ്, തുടങ്ങി തവിടുകളയാത്ത ഏത് ധാന്യവും ടൈപ്പ് 2 പ്രമേഹത്തെ തടുക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. കാര്‍ബോഹൈഡ്രേറ്റ്‌സ് അടങ്ങിയ ഭക്ഷണമാണ് ഓട്‌സ്. കാല്‍സ്യം, പ്രോട്ടീന്‍, മഗ്നീഷ്യം, ഇരുമ്പ്, സിങ്ക്, മാംഗനീസ്, തയാമിന്‍, വിറ്റാമിന്‍ ഇ എന്നിവയും ഓട്സില്‍ അടങ്ങിയിട്ടുണ്ട്. ഇത് പ്രമേഹരോഗികള്‍ക്ക് വളരെ നല്ലതാണ്. ഓട്‌സ് കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാനും നല്ലതാണ്. കലോറി വളരെ കുറവ് ആയതിനാല്‍ ഓട്‌സ് ശരീരഭാരം നിയന്ത്രിക്കും.

Exit mobile version