കഴിക്കാന്‍ മാത്രമല്ല, സൗന്ദര്യ സംരക്ഷണത്തിന്റെ കാര്യത്തിലും മുന്നിലാണ് സ്ട്രോബെറി

ഫേഷ്യല്‍ മാസ്‌ക് ആയും സ്‌ക്രബ് ആയും ഒക്കെ സ്ട്രോബെറി ഉപയോഗിക്കാവുന്നതാണ്

ഒറ്റനോട്ടത്തില്‍ തന്നെ കൊതി പിടിപ്പിക്കുന്ന പഴമാണ് സ്ട്രോബെറി. അല്‍പം തരിപ്പിക്കുന്ന മധുരത്തോടെ ഒരു പ്രത്യേകതരം സ്വാദ് തന്നെയാണ് സ്ട്രോബെറിക്ക്. എന്നാല്‍ കഴിക്കാന്‍ മാത്രമല്ല, സൗന്ദര്യ സംരക്ഷണത്തിന്റെ കാര്യത്തിലും മുന്നിലാണ് സ്ട്രോബെറി. ഫേഷ്യല്‍ മാസ്‌ക് ആയും സ്‌ക്രബ് ആയും ഒക്കെ സ്ട്രോബെറി ഉപയോഗിക്കാവുന്നതാണ്. മുഖത്തെ തൊലിക്ക് തിളക്കവും നൈര്‍മ്മല്യവുമേകാന്‍ ഇത് സഹായിക്കും.

ഒരു ബൗളില്‍ മൂന്നോ നാലോ സ്ട്രോബെറികള്‍ എടുത്ത് നന്നായി ഉടച്ച് യോജിപ്പിക്കുക. ഇതൊരു ജ്യൂസ് പരുവത്തിലായാല്‍ വൃത്തിയുള്ള കോട്ടണ്‍ തുണിക്കഷ്ണമുപയോഗിച്ച് പിഴിഞ്ഞ് നീര് മാത്രം മാറ്റിവയ്ക്കുക. ഇത് മുഖത്ത് തേച്ച് ഇരുപതോ ഇരുപത്തിയഞ്ചോ മിനുറ്റ് നേരം വയ്ക്കാം. ശേഷം തണുത്ത വെള്ളമുപയോഗിച്ച് കഴുകിക്കളയാം. ആഴ്ചയില്‍ ഒരു മൂന്നുതവണയെങ്കിലും ഇത് ചെയ്യുന്നത് മുഖത്ത് നല്ല മാറ്റങ്ങള്‍ വരുത്തും.

സ്ട്രോബെറി വെണ്ണയില്‍ ചേര്‍ത്ത് മുഖത്ത് പുരട്ടാവുന്നതാണ്. അരക്കപ്പോളം സ്ട്രോബെറി കഷ്ണങ്ങളായി മുറിച്ചതില്‍ അല്‍പം വെണ്ണ ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. ഈ മിശ്രിതം ഒരു മാസ്‌ക് പോലെ ഉപയോഗിക്കാം. പത്ത് മിനുറ്റ് നേരം മുഖത്ത് വെച്ച ശേഷം കഴുകിക്കളയാവുന്നതാണ്. ഇത് മുഖകാന്തി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും.

Exit mobile version