ജലദോഷം ശ്രദ്ധിച്ചില്ലെങ്കില്‍ അപകടമാണ്; പുതിയ കണ്ടെത്തല്‍

പക്ഷാഘാതം വന്ന് ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ട മുപ്പതിനായിരത്തിലധികം രോഗികളുടെ വിശദാംശങ്ങള്‍ പരിശോധിച്ച ശേഷമാണ് ഇവര്‍ നിഗമനത്തിലെത്തിയതെന്ന് ഇവര്‍ വിശദീകരിക്കുന്നു

മഞ്ഞ് കാലത്ത് ജലദോഷം വരുന്നത് സാധാരണയാണ് പക്ഷേ സ്വയം ചികിത്സ വലിയ അപകടമാണ് ക്ഷണിച്ചുവരുത്തുകയെന്നാണ് പുതിയൊരു പഠനം പറയുന്നത്. ജലദോഷം കൂടുതലായാല്‍ പക്ഷാഘാതം വരെ സംഭവിക്കാന്‍ സാധ്യതയുണ്ടെന്നാണ് പുതിയ പഠനം പറയുന്നത്. അമേരിക്കയിലെ കൊളംബിയ യൂണിവേഴ്സിറ്റിയിലെ ഒരുകൂട്ടം ഗവേഷകരാണ് ഈ പഠനത്തിന് നടത്തിയത്. ചില ജലദോഷങ്ങള്‍ 40 ശതമാനത്തോളം പക്ഷാഘാം വരാനുള്ള സാധ്യത ഉണ്ടെന്നാണ് പുതിയ പഠനം തെളിക്കുന്നത്.

എന്നാല്‍ ഇതിന് പിന്നിലുള്ള കാരണം വിശദീകരിക്കുന്നതില്‍ സംഘം പരാജയപ്പെട്ടു. പക്ഷാഘാതം വന്ന് ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ട മുപ്പതിനായിരത്തിലധികം രോഗികളുടെ വിശദാംശങ്ങള്‍ പരിശോധിച്ച ശേഷമാണ് ഇവര്‍ നിഗമനത്തിലെത്തിയതെന്ന് ഇവര്‍ വിശദീകരിക്കുന്നു.

അതേസമയം വാഴ്സിറ്റിയില്‍ നിന്നുള്ള മറ്റൊരു സംഘം നടത്തിയ പഠനത്തിന്റെ കണ്ടെത്തലുകള്‍ക്ക് ഇവരുടെ നിഗമനങ്ങളുമായി ബന്ധമുള്ളതായും വിദഗ്ധര്‍ കണ്ടെത്തി. ചിലരില്‍ ജലദോഷത്തെ തുടര്‍ന്ന് കഴുത്തിലെ രക്തക്കുഴലിന് പ്രശ്നമുണ്ടാകുന്നുവെന്നും ഇത് രക്തം കട്ട പിടിക്കാന്‍ ഇടയാക്കുന്നുവെന്നുമാണ് വാഴ്സിറ്റിയിലെ ഗവേഷകരുടെ കണ്ടെത്തല്‍. പക്ഷാഘാതം സംഭവിക്കാനുള്ള ഒരു പ്രധാന കാരണമാണിത്. അതുകൊണ്ട് തന്നെ ജലദോഷം വരുമ്പോള്‍ സ്വയം ചികിത്സ തേടുന്നത് നിര്‍ത്തുക.

Exit mobile version