ഇടവിടാതെ സമൂഹ മാധ്യമങ്ങള്‍ ഉപയോഗിക്കുന്നവരാണോ നിങ്ങള്‍? എങ്കില്‍ നിങ്ങളെ കാത്തിരിക്കുന്നത് ഈ രോഗമാണ്

നിത്യജീവിതത്തില്‍ നിന്നു വലിയ സംതൃപ്തി കിട്ടാത്തവര്‍ക്കും ആഗ്രഹങ്ങള്‍ പലതും നടക്കാതെ പോയവര്‍ക്കും ഫോമോയ്ക്ക് സാധ്യത കൂടുതലാണ്

സമൂഹമാധ്യമങ്ങള്‍ നമ്മുടെ നിത്യ ജീവിതത്തിന്‍ ഒഴിച്ച് കൂട്ടാന്‍ പാറ്റാത്ത് ഘടകമായി മാറികൊണ്ടിരിക്കുകയാണ്. രാവിലെ ഉണരുമ്പോള്‍ മുതല്‍ രാത്രി കിടക്കുന്നത് വേരെ ചിലര്‍ സമൂഹ മാധ്യമങ്ങളില്‍ സമയം ചിലവഴിക്കാറുണ്ട്. എന്നാല്‍ ഇത്തരത്തിലുള്ളവര്‍ക്ക് ഫോമോ (fear of missing out) എന്ന പ്രശ്‌നമുണ്ടാകാന്‍ സാധ്യതകള്‍ കൂടുതലാണെന്ന് പഠനങ്ങള്‍ തെളിയ്ക്കുന്നുണ്ട്.

ഇത്തരക്കാര്‍ക്ക് ഒറ്റപ്പെടലുകളില്‍ നിന്ന് രക്ഷ നേടാനാണ് ഇവര്‍ സമൂഹ മാധ്യമങ്ങളില്‍ വെളുക്കുവോളം കുത്തിയിരിക്കുന്നത്. ‘താന്‍ ഓണ്‍ലൈനല്ലാതിരുന്നാല്‍ ആ നേരത്ത് മറ്റുള്ളവരവിടെ അടിച്ചുപൊളിക്കുന്നുണ്ടാവും, പല കാര്യങ്ങളും അവിടെ നടന്നേക്കും, അതിലൊക്കെ താന്‍ ഭാഗമല്ലാതെ പോയേക്കാം എന്ന ഭീതിയാണ് ഫോമോയുടെ ലക്ഷണം’

ഇത്തരക്കാരുടെ ശ്രദ്ധ എപ്പോഴും ഫോണിലായിരിക്കും. നിത്യജീവിതത്തില്‍ നിന്നു വലിയ സംതൃപ്തി കിട്ടാത്തവര്‍ക്കും ആഗ്രഹങ്ങള്‍ പലതും നടക്കാതെ പോയവര്‍ക്കും ഫോമോയ്ക്ക് സാധ്യത കൂടുതലാണ്. താന്‍ എല്ലായിടത്ത് നിന്നും ഒറ്റപ്പെട്ട് പോകുന്നു എന്ന തോന്നാലാണ് പ്രധാന കാരണം.

Exit mobile version