ജീവിതത്തിലെ ഈ 15 ഭക്ഷണപദാര്‍ത്ഥങ്ങള്‍ ഒഴിവാക്കൂ..! അര്‍ബുദത്തില്‍ നിന്ന് രക്ഷനേടൂ

ഈ ഭക്ഷണങ്ങള്‍ അര്‍ബുദത്തിന് വരെ കാരണമായേക്കാം എന്നാണ് റിപ്പോര്‍ട്ട്.

എത്രയെല്ലാം ഭക്ഷണം കഴിച്ചാലും നാം പുറത്ത് നിന്ന് ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കാറില്ല. ഭൂരിഭാഗവും പുറത്ത് നിന്ന് ഭക്ഷണം കഴിക്കുന്നുണ്ട്. ഈ ഭക്ഷണങ്ങള്‍ അര്‍ബുദത്തിന് വരെ കാരണമായേക്കാം എന്നാണ് റിപ്പോര്‍ട്ട്. അത്തരത്തില്‍ കഴിക്കുന്ന ഭക്ഷണത്തില്‍ നിന്നും പൂര്‍ണ്ണമായും ഒഴിവാക്കേണ്ട ചിലതുണ്ട്. അവ ചുവടെ കൊടുക്കുന്നു.

സോഡ

സോഡ അര്‍ബുദത്തിനു കാരണമാകുമെന്നു നിരവധി പഠനങ്ങളില്‍ വ്യക്തമായിട്ടുണ്ട്. സോഡയില്‍ ചേര്‍ക്കുന്ന കൃത്രിമ കളറുകള്‍ തന്നെയാണ് ഇതിനു പിന്നിലെ വില്ലന്‍. കാര്‍സിനോജെനിക് കെമിക്കലുകള്‍ അടങ്ങിയവയാണ് ഇത്.

ഗ്രില്‍ഡ് റെഡ് മീറ്റ്

ഗ്രില്‍ ചെയ്ത ആഹാരങ്ങളോടു പ്രിയമുള്ളവര്‍ ഏറെയാണ്. എന്നാല്‍ അമിതമായ ചൂടില്‍ ഗ്രില്‍ ചെയ്‌തെടുക്കുന്ന ഇവ കാന്‍സറിനു കാരണമാകുന്ന ഹൈഡ്രോകാര്‍ബണ്‍ പുറപ്പെടുവിക്കുന്നുണ്ട്.

ക്യാന്‍ഡ് ഫുഡ്

ക്യാന്‍ ചെയ്ത ആഹാരങ്ങളുടെ ഏറ്റവും വലിയ അപകടം അവയുടെ ടിന്‍ ലൈനിങ്ങില്‍ അടങ്ങിയിരിക്കുന്ന ആജഅ എന്ന കെമിക്കലാണ്. ക്യാന്‍ഡ് തക്കാളിയിലാണ് ഇത് ഏറ്റവും അപകടകരമായ നിലയില്‍ കാണപ്പെടുന്നത്.

സാല്‍മണ്‍ മത്സ്യം

സാല്‍മണ്‍ മത്സ്യം ആരോഗ്യത്തിനു നല്ലതാണ്. എന്നാല്‍ ഫാംഡ് സാല്‍മണ്‍ മത്സ്യം അത്ര നന്നല്ല. കാരണം പുറത്തു ലഭിക്കുന്ന മത്സ്യത്തെ പോലെയല്ല ഫാമുകളില്‍ നിന്നും ലഭിക്കുന്ന ഇവ. മാംസം ഉണ്ടാകാന്‍ ധാരാളം കെമിക്കലുകള്‍ അടങ്ങിയ ആഹാരങ്ങള്‍ നല്‍കിയാണ് ഇവയെ വളര്‍ത്തുന്നത്.

കൃത്രിമമധുരം

കൃത്രിമമധുരം അനാരോഗ്യകരമാണെന്ന് എല്ലാവര്‍ക്കും അറിയാം. കെമിക്കലും ആവോളം ഇവയിലുണ്ട്. ട്യൂമര്‍ വളര്‍ച്ചയ്ക്ക് കാരണമാകുന്ന ഉഗജ വരെ ഇതിലുണ്ട്.

റിഫൈന്‍ഡ് വൈററ് ഫ്‌ലോര്‍

പ്രകൃതിദത്തമായ ഗോതമ്പിന്റെ എല്ലാ ഗുണങ്ങളും ഇല്ലാതാക്കുന്നതാണ് റിഫൈന്‍ ചെയ്യുന്ന പ്രക്രിയ. മാത്രമല്ല അവയിലെ വെള്ളനിറം ഉണ്ടാകാന്‍ ക്ലോറിന്‍ ഗ്യാസുമായി ചേര്‍ത്തു ബ്ലീച്ച് ചെയ്യുകയും ചെയ്യുന്നുണ്ട്.

നോണ്‍ ഓര്‍ഗാനിക് പഴങ്ങളും പച്ചക്കറികളും

പ്രകൃതിദത്തമായ പഴങ്ങളും പച്ചക്കറികളും നല്ലതാണെന്ന് പറയേണ്ട കാര്യമില്ല. പക്ഷേ അങ്ങനെ അല്ലാതെ ഉണ്ടാക്കുന്നവയോ? കീടനാശിനികള്‍ പ്രയോഗിച്ച പഴങ്ങളും പച്ചക്കറികളും കാന്‍സറിനെ ക്ഷണിച്ചു വരുത്തും.

പൊട്ടറ്റേ ചിപ്‌സ്

ട്രാന്‍സ് ഫാറ്റ്, ഉപ്പ് എന്നിവ ധാരാളം അടങ്ങിയ പൊട്ടറ്റോ ചിപ്‌സ് അത്ര ശീലമാക്കേണ്ട. ഇവയില്‍ പലതിലും കൃത്രിമനിറങ്ങളും പ്രിസര്‍വെറ്റീവ്‌സും അടങ്ങിയിട്ടുണ്ട്.

ഫ്രഞ്ച് ഫ്രൈ

കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരേപോലെ പ്രിയപ്പെട്ട ഫ്രഞ്ച് ഫ്രൈ അപകടകാരിയാണെന്ന് പറഞ്ഞാല്‍ വിശ്വസിക്കുമോ ? ട്രാന്‍സ്ഫാറ്റും ഉപ്പും അമിതമായി അടങ്ങിയ ഇവ കൊടും ചൂടിലാണ് തയാറാക്കുന്നത്. Acrylamide എന്ന കെമിക്കലാണ് ഇതുവഴി നമ്മുടെ ഉള്ളിലെത്തുന്നത്.

ജിഎംഒ ആഹാരങ്ങള്‍

ജിഎംഒ ആഹാരങ്ങള്‍ എന്നാല്‍ എന്തെന്ന് നമുക്ക് ആദ്യം നോക്കാം. ജനിതക വിളകളാണിത്.

റിഫൈന്‍ഡ് ഷുഗര്‍

മധുരം തന്നെ ആപത്താകുമ്പോള്‍ റിഫൈന്‍ ചെയ്തവയുടെ കാര്യമോ. ഫ്രക്ടോസ് കോണ്‍ സിറപ് ആണ് ഇവയില്‍ ഏറ്റവും വില്ലന്‍. ഉദാഹരണത്തിന് ഇരുപതു ഔന്‍സ് സോഡയില്‍ ഇതിന്റെ അളവ് 15 ടീസ്പൂണ്‍ ആണ്.

സംസ്‌കരിച്ച ഇറച്ചി

ഇത് ഒട്ടും നന്നല്ല. ഹോട്ട് ഡോഗ്‌സ്, ബെക്കന്‍, സോസേജ് എന്നിവ ആരോഗ്യത്തിന് ഒട്ടും നന്നല്ല. ഇതിലൊക്കെ അടങ്ങിയിരിക്കുന്ന അമിത അളവിലെ ഉപ്പു തന്നെ ദോഷകരമാണ്. ഇവയിലെ നൈട്രേറ്റ്, നൈട്രൈറ്റ് എന്നീ കെമിക്കലുകള്‍ നമ്മളെ രോഗിയാക്കും എന്നോര്‍ക്കുക.

മദ്യം

മദ്യം ഒരിക്കലും ആര്‍ക്കും നന്നല്ല. അന്നനാളം, കഴുത്ത്, കരള്‍, ബ്രെസ്റ്റ്, കുടല്‍ അര്‍ബുദങ്ങള്‍ക്ക് മദ്യപാനവും കാരണമാകുന്നുണ്ട്. മദ്യപാനം പൂര്‍ണമായും നിര്‍ത്താന്‍ കഴിയാത്തവര്‍ക്ക്, അളവ് കുറയ്ക്കുകയെങ്കിലും ചെയ്യാം

മാര്‍ഗറിന്‍

ബട്ടറിന്റെ ഒരു വകഭേദമാണിത്. ഹൈഡ്രോജനേറ്റഡ് വെജിറ്റബിള്‍ എണ്ണ ഇതില്‍ ആവശ്യത്തിലധികമുണ്ട്. ഒപ്പം ട്രാന്‍സ്ഫാറ്റും.

ഡയറ്റ് ഫുഡുകള്‍

ഡയറ്റ് ഫുഡ് ഇന്ന് ഒരു പ്രിയമുള്ള ഐറ്റം ആണ്. എന്നാല്‍ ഇവയെ കണ്ണും പൂട്ടി വിശ്വസിച്ചു വാങ്ങരുതെന്ന് ഓര്‍ക്കുക. ഡയറ്റ് പ്രകാരം ആഹാരം കഴിക്കുമ്പോള്‍ വീട്ടില്‍തന്നെ ഉണ്ടാക്കുന്ന നല്ല ആഹാരങ്ങള്‍ തിരഞ്ഞെടുക്കുക.

Exit mobile version