കുഞ്ഞനാണെങ്കിലും കോവയ്ക്ക ആളൊരു പുലിയാണ്; ആരോഗ്യ ഗുണങ്ങള്‍ നോക്കാം

ആര്‍ക്കും വീട്ടുവളപ്പില്‍ ഇത് നിഷ്പ്രയാസം വളര്‍ത്താന്‍ കഴിയും. ശരീരത്തില്‍ ഉണ്ടാകുന്ന നിരവധി ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് ഉത്തമ പ്രതിവിധിയാണ് കോവയ്ക്ക.

കേരളത്തില്‍ ധാരാളമായി ലഭിക്കുന്ന നാടന്‍ പച്ചക്കറിയാണ് കോവയ്ക്ക. വള്ളിച്ചെടി പോലെ പടര്‍ന്നുപിടിക്കുന്ന ഈ സസ്യം ആരോഗ്യത്തിന് മികച്ച ഗുണം നല്‍കും. പ്രമേഹരോഗികള്‍ക്ക് നിര്‍ദേശിക്കുന്ന ഏറ്റവും മികച്ച ഭക്ഷണമാണിത്. ആര്‍ക്കും വീട്ടുവളപ്പില്‍ ഇത് നിഷ്പ്രയാസം വളര്‍ത്താന്‍ കഴിയും. ശരീരത്തില്‍ ഉണ്ടാകുന്ന നിരവധി ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് ഉത്തമ പ്രതിവിധിയാണ് കോവയ്ക്ക.

അവ എന്തെല്ലാമാണെന്ന് നോക്കാം.
രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നതിനും ഹൃദയാരോഗ്യം, സംരക്ഷിക്കുന്നതിനും കോവയ്ക്ക ദിവസേന ആഹാരത്തില്‍ ഉള്‍പ്പെടുത്തുന്നതിലൂടെ സാധിക്കും. പച്ചക്കും തോരനായും, കറിവച്ചുമെല്ലാം കോവയ്ക്ക നമ്മള്‍ കഴിക്കാറുണ്ട്. ഏതുതരത്തില്‍ കഴിക്കുന്നതും ശരീരത്തിന് ഗുണകരം തന്നെ.

പ്രമേഹ രോഗികള്‍ക്കാണ് കോവയ്ക്ക ഏറെ ഗുണം ചെയ്യുക. ശരീരത്തില്‍ ഇന്‍സുലിന് സമാനമായി കോവയ്ക്ക പ്രവര്‍ത്തിക്കും. രക്തത്തിലെ പഞ്ചസാരയുടെ അളവ് കൃത്യമായ രീതിയില്‍ നിലനിര്‍ത്താന്‍ കോവയ്ക്ക കഴിക്കുന്നതിലൂടെ സാധിക്കും. കോവയ്ക്കയില്‍ ധാരാളം നാരുകളും അടങ്ങിയിട്ടുണ്ട് ഇതും ആരോഗ്യത്തിന് ഏറെ ഗുണകരമാണ്.

ശരീരത്തിലെ വിഷാംശം ഇല്ലാതാക്കുന്നതിനും നീര്‍ക്കെട്ട്, രക്തക്കുറവ്, കഫകെട്ട് ഇവയ്ക്കും കോവയ്ക്ക ഫലപ്രദമാണ്. കയ്പ്പു രസമുള്ള കോവയ്ക്ക രോഗപ്രതിരോധത്തിനും ത്വക്ക് രോഗങ്ങള്‍, മഞ്ഞപ്പിത്തം തുടങ്ങിയവ ഇല്ലാതാക്കാനും സഹായിക്കുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.

Exit mobile version