മലയാളികളേ… ‘രാജ്മ’യെ മോശക്കാരനാക്കല്ലേ…! 40 വയസ് കഴിഞ്ഞ സ്ത്രീകള്‍ കഴിക്കേണ്ട ഭക്ഷണത്തില്‍ ഒന്നാണ്

ആന്റി ഓക്സിഡന്റുകള്‍ ഉള്ളതിനാല്‍ രോഗങ്ങളെ പ്രതിരോധിക്കും.

മലയാളികള്‍ കേട്ടുകേള്‍ക്കാന്‍ ഇടയില്ല. ഒരുപരിധി വരെ ഇവയെ തള്ളിക്കളയുകയാണ് പതിവ്. പക്ഷേ ആരോഗ്യഗുണത്തില്‍ ഒന്നാമനാണ് പയര്‍വര്‍ഗമായ രാജ്മ. പോഷക സമൃദ്ധവും പ്രോട്ടീന്‍ സമ്പന്നവുമാണ്. രാജ്മയില്‍ ഒട്ടുംതന്നെ പൂരിതകൊഴുപ്പില്ല. അന്നജം,മാംസ്യം, നാരുകള്‍ എന്നിവയാല്‍ സമ്പുഷ്ടവുമാണ്.

ആന്റി ഓക്സിഡന്റുകള്‍ ഉള്ളതിനാല്‍ രോഗങ്ങളെ പ്രതിരോധിക്കും. രാജ്മയില്‍ ഇരുമ്പ്, ഫോളിക് ആസിഡ് എന്നിവയും ധാരാളമായി അടങ്ങിയിട്ടുണ്ട്. വിളര്‍ച്ചയുള്ളവര്‍ രാജ്മ പതിവായി കഴിക്കുന്നതിലൂടെ പ്രശ്നം പരിഹരിക്കാം. പ്രോട്ടീന്‍ സമൃദ്ധമായതിനാല്‍ കുട്ടികളും വയസായവര്‍ക്കും ഇത് കൂടുതല്‍ പ്രയോജനങ്ങള്‍ നല്‍കും. രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാനും രാജ്മയ്ക്ക് സാധിക്കും.

സസ്യാഹാരികള്‍ രാജ്മ കഴിക്കുന്നത് പ്രോട്ടീനിന്റെ അഭാവം പരിഹരിക്കും. രക്തസമ്മര്‍ദം കുറയ്ക്കാന്‍ ഇതിന് കഴിവുണ്ട്. അസ്ഥികളുടെ ആരോഗ്യം മെച്ചപ്പെടുത്താന്‍ രാജ്മ സഹായിക്കും. വിളര്‍ച്ച പരിഹരിച്ച് അസ്ഥിയുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനാല്‍ നാല്‍പ്പത് വയസിന് ശേഷം സ്ത്രീകളും കൗമാരക്കാരായ പെണ്‍കുട്ടികളും കഴിച്ചിരിക്കേണ്ടതാണ്.

Exit mobile version