ലോകത്തെ ഏറ്റവും ആരോഗ്യകരമായ ഭക്ഷണം; വിദഗ്ദ്ധര്‍ പറയുന്നത് ഇതാണ്!

ഛര്‍ദ്ദി, വയറിളക്കം, ഉദരരോഗങ്ങള്‍, പ്രതിരോധശേഷി ഇല്ലായ്മ, ദഹനപ്രശ്നങ്ങള്‍, ആര്‍ത്തവവേദന, ക്യാന്‍സര്‍, പ്രമേഹം, അമിതവണ്ണവും ഭാരകൂടുതലും തുടങ്ങി ചെറുതും വലുതുമായ ഒട്ടേറെ പ്രശ്നങ്ങള്‍ക്കുള്ള ഒറ്റമൂലിയായി ഇഞ്ചിയെ ഉപയോഗിക്കുന്നു

കാലഘട്ടത്തിന്റെ മാറ്റങ്ങള്‍ക്ക് അനുസരിച്ച് ഭക്ഷണരീതികളിലും ഒരുപാട് മാറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ട്. അതുമൂലം പലരും പല രോഗങ്ങള്‍ക്ക് അടിമപ്പെട്ടവരാണ്. അതിനാല്‍ തന്നെ ഓരോരുത്തരും അവരവരുടെ ആരോഗ്യ സംരക്ഷണത്തിനായി ഏറ്റവും നല്ല ഭക്ഷണം തേടി അലയുകയാണ്. എന്താണ് ഏറ്റവും നല്ല ഭക്ഷണം എന്ന് ചോദ്യത്തിന് പലരുടെയും ഉത്തരം പാല്‍, മുട്ട, പച്ചക്കറികള്‍, മാംസം, മല്‍സ്യം അങ്ങനെ നീണ്ട് നീണ്ട് പോകും. എന്നാല്‍ ലോകത്തിലെ ഏറ്റവും ആരോഗ്യകരമായ ഭക്ഷണം കേരളത്തില്‍ സുലഭമായി ലഭിക്കുന്ന സുഗന്ധവ്യഞ്ജനമായ ഇഞ്ചിയാണ് എന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്. ഇഞ്ചിയില്‍ ധാരാളം വിറ്റാമിന്‍ സി, മഗ്‌നീഷ്യം, പൊട്ടാസ്യം, കോപ്പര്‍ മാംഗനീസ് തുടങ്ങിയ അടങ്ങിയിരിക്കുന്നതാണ് ഇതിന്റെ പ്രത്യേകത.Ginger-Root-Benefits.

ഭക്ഷണത്തെക്കാള്‍ ഉപരി ഒട്ടെറെ ആരോഗ്യപ്രശ്നങ്ങള്‍ക്കുള്ള ഉത്തമ പ്രതിവിധി കൂടിയാണ് ഇഞ്ചി. ഛര്‍ദ്ദി, വയറിളക്കം, ഉദരരോഗങ്ങള്‍, പ്രതിരോധശേഷി ഇല്ലായ്മ, ദഹനപ്രശ്നങ്ങള്‍, ആര്‍ത്തവവേദന, ക്യാന്‍സര്‍, പ്രമേഹം, അമിതവണ്ണവും ഭാരകൂടുതലും തുടങ്ങി ചെറുതും വലുതുമായ ഒട്ടേറെ പ്രശ്നങ്ങള്‍ക്കുള്ള ഒറ്റമൂലിയായി ഇഞ്ചിയെ ഉപയോഗിക്കുന്നു. ചായ(ജിഞ്ചര്‍ ടീ), സൂപ്പ്, മല്‍സ്യം, മധുരപലഹാരങ്ങള്‍ എന്നിവയ്‌ക്കൊപ്പം ഇഞ്ചി ചേര്‍ത്ത് കഴിക്കുന്നത് നല്ലതാണ്. തേനിനൊപ്പം ഇഞ്ചി ചേര്‍ത്ത് കഴിക്കുന്നത് ശ്വാസകോശ രോഗങ്ങള്‍ തടയാന്‍ ഒരു പരിധി വരെ സഹായിക്കുന്നു. ഏറ്റവുമധികം ഇഞ്ചി ഉല്‍പാദിപ്പിക്കുന്ന രാജ്യം ചൈനയാണ്. ബ്രസീല്‍, നൈജീരിയ, ജമൈക്ക എന്നിവിടങ്ങളിലും ധാരാളം ഇഞ്ചി ഉല്‍പാദിപ്പിക്കുന്നു.

Exit mobile version