ഭക്ഷണം ഒഴുവാക്കാതെ കൃത്യമായ ആഹാരക്രമത്തിലൂടെ ശരീരഭാരം കുറയ്ക്കാം എന്ന് കണ്ടെത്തല്‍!

മെഡിക്കല്‍ ന്യൂസ് ഡെയ്ലിയില്‍ വന്ന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. ദി ജേണല്‍ ഓഫ് ക്ലിനിക്കല്‍ എന്‍ഡോക്രൈനോളജി ആന്‍ഡ് മെറ്റബോളിസത്തില്‍ പഠനം പ്രസിദ്ധീകരിച്ചു

യുകെ ആസ്ഥാനമായ യൂണിവേഴ്സിറ്റി ഹോസ്പിറ്റല്‍ കോണ്‍വെന്ററിയും വാര്‍വിക്ക്ഷൈര്‍ നാഷണല്‍ ഹെല്‍ത്ത് സര്‍വ്വീസ് ട്രസ്റ്റും ചേര്‍ന്ന് നടത്തിയ ഗവേഷണത്തില്‍ ഞെട്ടിക്കുന്ന കണ്ടെത്തല്‍. മാനസിക സമ്മര്‍ദ്ദം ഉണ്ടായാല്‍ വലിച്ചുവാരി ആഹാരം കഴിക്കുന്ന ശീലം മാറ്റണമെന്ന് പഠനം വ്യക്തമാക്കി. മെഡിക്കല്‍ ന്യൂസ് ഡെയ്ലിയില്‍ വന്ന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. ദി ജേണല്‍ ഓഫ് ക്ലിനിക്കല്‍ എന്‍ഡോക്രൈനോളജി ആന്‍ഡ് മെറ്റബോളിസത്തില്‍ പഠനം പ്രസിദ്ധീകരിച്ചു.

മാനസിക സമ്മര്‍ദം, തെറ്റായ ഭക്ഷണരീതി എന്നിവയെ കേന്ദ്രീകരിച്ചാണ് പഠനം നടത്തിയത്. പഠനത്തില്‍ ഇവ തമ്മിലുള്ള ബന്ധം ശരീരഭാരം ക്രമാതീതമായി വര്‍ദ്ധിക്കുന്നതിന് കാരണമാകുന്നെന്നാണ് കണ്ടെത്തി. 53 പേരിലാണ് ഗവേഷണം നടത്തിയത്. പഠനത്തില്‍ ആറു മാസത്തോളം കൃത്യമായ ഭക്ഷണക്രമത്തിലൂടെ ശരാശരി ആളുകളുടേയും മൂന്ന് കിലോഗ്രാമോളം ഭാരം കുറഞ്ഞതായി കണ്ടെത്തുകയായിരുന്നു.

Exit mobile version