ഓട്‌സ് കഴിക്കുന്നത് ആരോഗ്യഗുണങ്ങള്‍ക്ക് മാത്രമല്ല; പല രോഗങ്ങളെയും ഇല്ലതാക്കും

ചര്‍മ, മുടിസംരക്ഷണത്തിനും ഓട്സ് സഹായകരമാകും. വിറ്റാമിന്‍ ബി കൂടിയ തോതില്‍ ഓട്സില്‍ അടങ്ങിയിട്ടുണ്ട്.

ഏതു പ്രായക്കാര്‍ക്കും ഏത് അസുഖമുള്ളവര്‍ക്കും കഴിയ്ക്കാവുന്ന ഭക്ഷണമാണ് ഓട്സ്. ഓട്‌സ് ഫൈബറിന്റെ കലവറയാണ്. ഓട്സ് വെറുമൊരു ഭക്ഷണം മാത്രമല്ല, ഇതിന് ധാരാളം അരോഗ്യവശങ്ങളുമുണ്ട്. ചില അസുഖങ്ങള്‍ നിയന്ത്രിക്കാന്‍ മാത്രമല്ല, ചര്‍മ, മുടിസംരക്ഷണത്തിനും ഓട്സ് സഹായകരമാകും. വിറ്റാമിന്‍ ബി കൂടിയ തോതില്‍ ഓട്സില്‍ അടങ്ങിയിട്ടുണ്ട്. ഗോതമ്പില്‍ അടങ്ങിയിട്ടുള്ളതിനെക്കാളും കാത്സ്യം, പ്രോട്ടീന്‍, ഇരുമ്പ്, സിങ്ക്, തയാമിന്‍, വിറ്റാമിന്‍ ഇ എന്നിവ ഓട്സില്‍ അടങ്ങിയിട്ടുണ്ട്. അസുഖങ്ങളെ പ്രതിരോധിക്കുന്ന ഫൈറ്റോ ഈസ്ട്രജന്‍സും ഫൈറ്റോ കെമിക്കല്‍സും ഓട്സില്‍ അടങ്ങിയിട്ടുണ്ട്.

ക്യാന്‍സറിനെ ചെറുത്തു നില്‍ക്കാനുള്ള കഴിവ് ഓട്സിനുണ്ട്. ഇത് ശരീരത്തിലെ ബൈല്‍ ആസിഡുകളെ തടഞ്ഞ് ശരീരത്തിലെ വിഷാംശം കുറയ്ക്കുന്നു. പ്രമേഹരോഗികള്‍ ഓട്സ് കഴിച്ചാല്‍ ശരീരത്തിലെ പഞ്ചസാരയുടെ തോത് നിയന്ത്രിക്കാന്‍ സാധിക്കും. മലബന്ധം ഒഴിവാക്കാനും, ദഹനത്തിനും ഓട്സിലെ ഫൈബര്‍ സഹായിക്കും.

ഇതു കൂടാതെ ഓട്‌സും തൈരും തേനും ചേര്‍ത്ത് ഫെയ്‌സ് പാക്കായി ഉപയോഗിക്കാം ഇത് നമ്മുടെ ചര്‍മ്മത്തിന് തിളക്കം വര്‍ദ്ധിക്കുന്നതിന് സഹായിക്കുന്നു. ഓട്സ് വെള്ളം ചേര്‍ത്ത് മിശ്രിതമാക്കി തലോടില്‍ തേച്ചാല്‍ താരനും മുടികൊഴിച്ചിലും കുറയും .ഓട്‌സ് നമ്മുടെ ശരീരത്തിലെ രക്തത്തില്‍ അടങ്ങിയിരിക്കുന്ന മദ്യത്തെ വലിച്ചെടുക്കുകയും അസിഡിറ്റി കുറയ്ക്കുകയും ചെയ്യുന്നു.

Exit mobile version