ഉറക്ക കുറവുണ്ടോ, എങ്കില്‍ കുടിയ്ക്കൂ ബനാന ടീ! പരീക്ഷിച്ച് നോക്കൂ

മാനസികസമ്മര്‍ദ്ദം, ഉത്കണ്ഠ, നിദ്രാഹാനി, പരിഭ്രമം എന്നിവയൊക്കെ ഉറക്കത്തെ ബാധിക്കുന്ന കാര്യങ്ങളാകാം. തിരിഞ്ഞും മറിഞ്ഞും കിടന്ന് സുഖകരമായ ഒരു ഉറക്കത്തിന് വേണ്ടി ശ്രമിച്ചാലും ഫലമുണ്ടാവില്ല.

ഉറക്കം ഇല്ലാത്തതിനെ കുറിച്ച് വേവലാതിപ്പെടുന്നവരാണ് നമ്മള്‍ മിക്കവരും. പല കാരണങ്ങള്‍ കൊണ്ടാവാം നമുക്ക് ഉറക്കമില്ലായ്മ വരുന്നത്. മാനസികസമ്മര്‍ദ്ദം, ഉത്കണ്ഠ, നിദ്രാഹാനി, പരിഭ്രമം എന്നിവയൊക്കെ ഉറക്കത്തെ ബാധിക്കുന്ന കാര്യങ്ങളാകാം. തിരിഞ്ഞും മറിഞ്ഞും കിടന്ന് സുഖകരമായ ഒരു ഉറക്കത്തിന് വേണ്ടി ശ്രമിച്ചാലും ഫലമുണ്ടാവില്ല.

എന്നാല്‍ ഇതിനൊക്കെ പരിഹാരമായി ഉറക്കത്തിലെ പ്രശ്‌നങ്ങളകറ്റാന്‍ സഹായിക്കുന്ന ഒരു പാനീയമാണ് ബനാന ടീ.

ബനാന ടീ. ഒരുപക്ഷെ ഈ പേര് വിചിത്രമായി തോന്നുന്നുണ്ടാവാം. വാഴപ്പഴത്തിന്റെ ഗന്ധം ഇഷ്ടപ്പെടാത്തവരാണ് നമ്മളില്‍ പലരും. അതുകൊണ്ടുതന്നെ തന്നെ ബനാന ചായയെക്കുറിച്ചും ഒരു മതിപ്പുണ്ടാകില്ല.

എന്നാല്‍ ദിവസം മുഴുവന്‍ നീണ്ടുനില്‍ക്കുന്ന വിശ്രമമില്ലായ്മക്കും കഷ്ടപ്പാടിനും ആശ്വാസം നല്‍കാന്‍ ബനാന ടീയ്ക്ക് ആകുമെങ്കിലോ? അതെ, ബനാന ടീ പൂര്‍ണ്ണമായും നിങ്ങളുടെ നിദ്രയെ സുഖകരമാക്കും.

ബനാന ടീ നമ്മുടെ വീടുകളില്‍ തയ്യാറാക്കാമെന്നതും മറ്റൊരു പ്രത്യേകതയാണ്. വാഴപ്പഴം, വെള്ളം, കറുവപ്പട്ട തോല്‍ എന്നിവയാണ് ബനാന ടീ തയാറാക്കുന്നതിനുള്ള അവശ്യ ചേരുവകള്‍. ഇനി ഇത് എങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം.

വാഴപ്പഴം ഒരു പാത്രത്തിലെടുത്ത് വെള്ളമൊഴിച്ച് തിളപ്പിക്കുക. ശേഷം ഈ വെള്ളം ഒരു പാത്രത്തിലേക്ക് ഊറ്റിയെടുത്ത് അരിപ്പ കൊണ്ട് അരിച്ച് ചൂടോടെ കുടിക്കുക. നല്ല ഫലം കിട്ടാന്‍ തിളപ്പിച്ച വാഴപ്പഴം തോലോടുകൂടി കഴിക്കാം. രാത്രി കിടക്കുന്നതിന് മുമ്പായി ഇത് കുടിക്കുക.

പുഴുങ്ങിയ പഴം തിന്നുന്നതില്‍ നിങ്ങള്‍ക്ക് താല്‍പര്യമില്ലായിരിക്കാം. എന്നാല്‍ ഇത് ചെയ്താല്‍ നല്ല ഉറക്കം കിട്ടുമെന്ന കാര്യം ഗ്യാരണ്ടിയാണ്.

ഇത് എങ്ങനെ സാധ്യമാകുന്നു എന്ന് നിങ്ങള്‍ ചിന്തിക്കുന്നുണ്ടാകും. വാഴപ്പഴത്തിന്റെ തോലാണ് ഈ ഫലം നല്‍കുന്നത്. വാഴപ്പഴത്തിന്റെ തോലില്‍ വലിയ അളവില്‍ മഗ്‌നീഷ്യം അടങ്ങിയിട്ടുണ്ട്. ഇത് ശാന്തതയും വിശ്രാന്തിയും നല്‍കാനുള്ള കഴിവിന് പേരുകേട്ടതാണ്.

Exit mobile version