തണുപ്പ് കാലത്ത് ചുണ്ടു വരണ്ടുണങ്ങുന്നുണ്ടോ? പരിഹാരം ഇതാ

. ശരീരത്തിലെ മറ്റേതു ചര്‍മ്മത്തേക്കാളും വേഗത്തില്‍ വരണ്ടുണങ്ങുന്നത് ചുണ്ടിലെ ചര്‍മ്മമാണ്. തണുപ്പ് കാലത്ത് ചര്‍മ്മത്തെ സംരക്ഷിക്കാന്‍ ചില ഫലപ്രദമായ വഴികള്‍ എന്തൊക്കെയാണെന്ന് നോക്കാം.

തണുപ്പ് കാലത്ത് ചുണ്ടുകള്‍ വിണ്ടു കീറുന്നതും ചര്‍മ്മം വരണ്ടു പോവുന്നതും സര്‍വ്വസാധാരണമാണ്. ശരീരത്തിലെ മറ്റേതു ചര്‍മ്മത്തേക്കാളും വേഗത്തില്‍ വരണ്ടുണങ്ങുന്നത് ചുണ്ടിലെ ചര്‍മ്മമാണ്. തണുപ്പ് കാലത്ത് ചര്‍മ്മത്തെ സംരക്ഷിക്കാന്‍ ചില ഫലപ്രദമായ വഴികള്‍ എന്തൊക്കെയാണെന്ന് നോക്കാം.

ചുണ്ട് വിണ്ടു കീറുന്നത് തടയാന്‍ വളരെ നല്ലതാണ് വെണ്ണയും നെയ്യും. ഉറങ്ങുന്നതിനു മുന്‍പ് വെണ്ണയോ അല്ലെങ്കില്‍ നെയ്യോ പുരട്ടി കിടക്കുക. ദിവസവും പുരട്ടാന്‍ ശ്രമിക്കുക. ഇതുകൂടാതെ വാസ്ലിന്‍ പുരട്ടുന്നതും ചുണ്ടിന്റെ വരള്‍ച്ച കുറയ്ക്കാന്‍ സഹായിക്കും.

ചുണ്ടിന്റെ നനവ് നിലനിര്‍ത്താന്‍ ഓയിലോ ലിപ് ബാമോ പുരട്ടാം. എയര്‍ കണ്ടീഷന്‍ഡ് മുറികളില്‍ സമയം ചിലവഴിക്കുകയാണെങ്കില്‍ മതിയായ മുന്‍കരുതലുകള്‍ എടുക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.

ശരീരത്തില്‍ ജലാംശം നിലനിര്‍ത്താന്‍ ദിവസവും എട്ട് ഗ്ലാസ് വെള്ളമെങ്കിലും കുടിക്കുക. കക്കിരി, തക്കാളി മറ്റ് പഴങ്ങള്‍ തുടങ്ങിയ ഭക്ഷണപദാര്‍ത്ഥങ്ങള്‍ കൂടുതല്‍ കഴിക്കുന്നതും നല്ലതാണ്.

ഇടയ്ക്കിടെ നാവുകൊണ്ട് ചുണ്ട് നനയ്ക്കുന്ന സ്വഭാവം ഒഴിവാക്കുക. ചുണ്ടിലെ നനവു നിലനിര്‍ത്തുന്ന എണ്ണമയത്തിന്റെ നേര്‍ത്ത ആവരണം ഓരോ തവണ ചുണ്ടു നനയ്ക്കുമ്പേഴും നഷ്ടപ്പെടും.

വിറ്റമിന്‍ ബി2, വിറ്റമിന്‍ ബി6, വിറ്റമിന്‍ ബി1 എന്നിവ അടങ്ങിയ ഭക്ഷണം ശീലമാക്കുക. ഇവ അടങ്ങിയ ക്രീമുകള്‍ പുരട്ടുന്നതും നല്ലതാണ്.

ചുണ്ടില്‍ മൃതകോശങ്ങളുണ്ടെന്ന് തോന്നിയാല്‍ ഒരു നുള്ള് പഞ്ചസാര എടുത്ത് നനച്ച് ചുണ്ട് ഉരസുക. അപ്പോള്‍ അവ നീങ്ങി ചുണ്ട് വൃത്തിയാകും.

ബീറ്റ്‌റൂട്ട് ജ്യൂസും പാലും പുരട്ടി കിടക്കുന്നത് ചുണ്ടിന് നിറം നല്‍കാന്‍ സഹായിക്കും.

Exit mobile version