യുഗാണ്ടയില്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചാല്‍ രണ്ട് മാസം ജയില്‍ ശിക്ഷ

Uganda | Bignewslive

കംപാല : യുഗാണ്ടയില്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കനത്ത നടപടിയുമായി സര്‍ക്കാര്‍. നിയന്ത്രണങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെ രണ്ട് മാസം വരെ ജയില്‍ശിക്ഷ ലഭിക്കാവുന്ന തരത്തിലുള്ള നിയമങ്ങളാണ് പ്രാബല്യത്തില്‍ വരുത്തുന്നത്.

ഭേദഗതി വരുത്തിയ നിയമങ്ങള്‍ അനുസരിച്ച്, കോവിഡിനെത്തുടര്‍ന്ന് വിലക്കേര്‍പ്പെടുത്തിയിരിക്കുന്ന ബാറുകള്‍, നൈറ്റ് ക്ലബ്ബുകള്‍, സിനിമ തിയേറ്ററുകള്‍, അത്യാവശ്യ സാധനങ്ങള്‍ അല്ലാത്തവ വില്‍ക്കുന്ന കടകള്‍ തുടങ്ങിയവ പ്രവര്‍ത്തിപ്പിച്ചാല്‍ ഉടമ ജയിലിലാകും.
വിവാഹച്ചടങ്ങുകള്‍ക്ക് ഇരുപത് പേര്‍ക്ക് മാത്രമാണ് പ്രവേശനം. കോവിഡ് സ്ഥിരീകരിച്ച വിവരം മറച്ചു വെച്ചാലും ജയില്‍ശിക്ഷ നല്‍കാനാണ് നടപടി. മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങിയാലും ക്വാറന്റൈന്‍ ലംഘിച്ചാലും അഴിയെണ്ണും.

2020മാര്‍ച്ചില്‍ കോവിഡിന്റെ ആദ്യ തരംഗത്തില്‍ കോവിഡ് നിയന്ത്രണങ്ങള്‍ നടപ്പിലാക്കുന്നതിന്റെ ഭാഗമായുണ്ടായ സംഘര്‍ഷത്തില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടിരുന്നു. കോവിഡിന്റെ രണ്ടാം തരംഗം ജൂലൈ അവസാനമോ ഓഗസ്റ്റ് ആദ്യമോ ഉയര്‍ന്നനിരക്കിലെത്തുമെന്നാണ് അധികൃതരുടെ നിഗമനം.ഇതുവരെ 83,000 പേര്‍ക്കാണ് യുഗാണ്ടയില്‍ കോവിഡ് സ്ഥിരീകരിച്ചത്. 1,900 പേര്‍ മരിച്ചു.

Exit mobile version