കോവിഡ് വ്യാപനം തടയുന്നതില്‍ ആരോഗ്യസേതു നിര്‍ണായക പങ്ക് വഹിച്ചുവെന്ന് പ്രധാനമന്ത്രി

Narendra Modi | Bignewslive

ന്യൂഡല്‍ഹി : കോവിഡ് വ്യാപനം തടയുന്നതില്‍ ആരോഗ്യസേതു ആപ്പ് നിര്‍ണായക പങ്ക് വഹിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ഡിജിറ്റല്‍ ഇന്ത്യ പദ്ധതി ആറ് വര്‍ഷം പൂര്‍ത്തിയാക്കിയ സാഹചര്യത്തില്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ പദ്ധതിയുടെ ഗുണഭോക്താക്കളുമായി സംവദിക്കുകയായിരുന്നു പ്രധാനമന്ത്രി.

ഇന്ത്യ സൃഷ്ടിച്ച സാങ്കേതിക മാര്‍ഗങ്ങള്‍ കോവിഡ് മഹാമാരിക്കാലത്ത് ആഗോളതലത്തില്‍ അംഗീകരിക്കപ്പെടുന്നുവെന്നും അദ്ദേഹം പറഞ്ഞു.”ആരോഗ്യ സൗകര്യങ്ങള്‍ ലഭ്യമാക്കുന്നതില്‍ ഡിജിറ്റല്‍ ഇന്ത്യ പ്രധാന പങ്ക് വഹിച്ചു.പുതിയ തലമുറയാണ് ഡിജിറ്റല്‍ ഇന്ത്യയുടെ ഗുണഭോക്താക്കള്‍. ഇന്റര്‍നെറ്റും സ്മാര്‍ട്ട് ഫോണും അവരെ വളരെയധികം സഹായിച്ചിട്ടുണ്ട്. ഡാറ്റയും ഡെമോഗ്രാഫിക് ഡിവിഡന്റും ഇന്ത്യക്ക് ഒരു വലിയ അവസരമാണ് സമ്മാനിക്കുന്നത്.” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയിലെ യുവാക്കള്‍ ഡിജിറ്റല്‍ ശാക്തീകരണത്തെ പുതിയ ഉയരങ്ങളിലെത്തിക്കുമെന്നും ഡിജിറ്റല്‍ ഇന്ത്യ ദിനത്തോടനുബന്ധിച്ച് വിര്‍ച്വല്‍ യോഗത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. ഡിജിറ്റല്‍ ഇന്ത്യ പദ്ധതി ഒരു രാഷ്ട്രം, ഒരു റേഷന്‍ കാര്‍ഡ് പദ്ധതി നടപ്പിലാക്കാന്‍ സഹായിച്ചു. പകര്‍ച്ചവ്യാധി സമയത്ത് ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് സേവനങ്ങള്‍ ലഭ്യമാക്കാന്‍ സാധിച്ചുവെന്നും അദ്ദേഹം അവകാശപ്പെട്ടു.

Exit mobile version