വാക്‌സിനേഷന്‍ ഫലപ്രദം : ബ്രസീലിയന്‍ നഗരത്തില്‍ കോവിഡ് മരണം 95 ശതമാനം കുറഞ്ഞു

vaccine | Bignewslive

സാവോപോളോ : രണ്ടാമത്തെ ഡോസ് വാക്‌സീനും നല്‍കിയതോടെ കോവിഡ് മരണങ്ങളില്‍ ഗണ്യമായ കുറവ് രേഖപ്പെടുത്തി ബ്രസീലിയന്‍ നഗരമായ സെറാന.സാവോപോളോ സംസ്ഥാനത്തെ പ്രധാനപ്പെട്ട നഗരങ്ങളിലൊന്നാണിത്.

കോറോണവാക് എന്ന വാക്‌സീനാണ് രോഗികള്‍ക്ക് നല്‍കുന്നത്.ഇരുപത്തിയൊന്ന് ദിവസത്തെ ഇടവേളയിലാണ് രണ്ട് ഡോസും സ്വീകരിക്കേണ്ടത്.പ്രായപൂര്‍ത്തിയായവരില്‍ മിക്കവരെയും വാക്‌സിനേറ്റ് ചെയ്‌തെന്ന് പ്രാദേശിക പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.വാക്‌സിനേഷന്‍ തുടങ്ങിയ സമയത്ത് സെറാനയില്‍ കോവിഡ് കേസുകളില്‍ കാര്യമായ വര്‍ധനവ് രേഖപ്പെടുത്തിയിരുന്നു.എന്നാല്‍ 75ശതമാനം വാക്‌സിനേഷനും പൂര്‍ത്തിയാക്കിയതോടെയാണ് കേസുകള്‍ കുറയാന്‍ തുടങ്ങിയത്.

കോവിഡ് ഏറ്റവും കൂടുതല്‍ ആളുകളെ ബാധിച്ച രാജ്യങ്ങളിലൊന്നാണ് ബ്രസീല്‍. 4.61 ലക്ഷം പേരാണ് ഇവിടെ കോവിഡ് ബാധിച്ച് മരിച്ചത്. സെറാനയെ നാലായി തിരിച്ചാണ് വാക്‌സിനേഷന്‍ നടത്തിയത്.മൂന്ന് മേഖലകളില്‍ വാക്‌സീന്‍ രണ്ടാം ഡോസ് നല്‍കിയതോടെ രോഗബാധിതരില്‍ ഗണ്യമായ കുറവുണ്ടാവകയായിരുന്നു. ലക്ഷണങ്ങളുള്ള രോഗികളുടെ എണ്ണം 80 ശതമാനമായും ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടി വരുന്ന ആളുകളുടെ എണ്ണം 86 ശതമാനമായും കുറഞ്ഞു.

കോവിഡ് മരണങ്ങളില്‍ 95 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്.കോവിഡ് അതിരൂക്ഷമായി തുടരുന്ന റിബെയ്‌റോ പ്രെറ്റോയില്‍ നിന്നും മൈലുകള്‍ മാത്രം അകലെയാണ് സെറാന സ്ഥിതി ചെയ്യുന്നത്.

Exit mobile version