വൈകുന്നേരങ്ങളിലെ നടത്തം ഉറക്കത്തെ ബാധിക്കുമോ?

വ്യായാമങ്ങളുടെ ഭാഗമായും അല്ലാതെയുമെല്ലാം നടപ്പ് ശീലമാക്കിയവരുണ്ടാകാം. ഫിറ്റ്നെസ് നേടാനുമെല്ലാം നടപ്പ് പതിവാക്കുന്നവര്‍ ഒന്നുകില്‍ അതിരാവിലെയോ അല്ലെങ്കില്‍ വൈകുന്നേരമോ ആണ് നടത്തത്തിന് തെരഞ്ഞെടുക്കുന്നത്

ശരീരഭാരം കുറയ്ക്കാനും, ആരോഗ്യം കാത്തുസൂക്ഷിക്കാനും ഏറ്റവും എളുപ്പവും, ലളിതവും രസകരവുമായ ഒരു മാര്‍ഗ്ഗമാണ് നടക്കുക എന്നത്. ഏത് പ്രായക്കാര്‍ക്കും ഇതുവഴി ആരോഗ്യമുള്ള ശരീരം നേടാം. അതുകൊണ്ട് ചെറിയ യാത്രകള്‍ക്കൊക്കെ വാഹനമുപയോഗിക്കുന്നത് ഒഴിവാക്കി നടപ്പ് ശീലമാക്കിയാല്‍ ശരീരത്തിന് ഏറെ ഗുണകരമാകും.

വ്യായാമങ്ങളുടെ ഭാഗമായും അല്ലാതെയുമെല്ലാം നടപ്പ് ശീലമാക്കിയവരുണ്ടാകാം. ഫിറ്റ്നെസ് നേടാനുമെല്ലാം നടപ്പ് പതിവാക്കുന്നവര്‍ ഒന്നുകില്‍ അതിരാവിലെയോ അല്ലെങ്കില്‍ വൈകുന്നേരമോ ആണ് നടത്തത്തിന് തെരഞ്ഞെടുക്കുന്നത്. എന്നാല്‍ വൈകീട്ട് നടക്കുന്നത് ഉറക്കത്തെ ബാധിക്കുമെന്ന് പലരും പറയുന്നത് കേള്‍ക്കാം. അതിനാല്‍ തന്നെ മിക്കവരും അതിരാവിലെ തന്നെ നടക്കാനിറങ്ങും.

രാവിലെ നടക്കുന്നത് ശരീരത്തിന് നല്ലതുതന്നെ. എന്നാല്‍ വൈകീട്ട് നടക്കുന്നത് ഉറക്കത്തെ ബാധിക്കുമെന്നതരത്തിലുള്ള പ്രചാരണം തെറ്റാണെന്നാണ് വാഴ്സിറ്റിയില്‍ നിന്നുള്ള ഒരു കൂട്ടം ആരോഗ്യ വിദഗ്ധര്‍ പറയുന്നത്.

നടത്തം മാത്രമല്ല,ഏത് വ്യായാമമുറയും വൈകീട്ട് സൗകര്യപൂര്‍വ്വം ചെയ്യാമെന്നും ഇത് ഉറക്കത്തെ ഒരുതരത്തിലും ബാധിക്കില്ലെന്നും ഇവര്‍ അവകാശപ്പെടുന്നു. എന്നാല്‍ ഒരേയൊരു കാര്യം ശ്രദ്ധിക്കണമെന്ന് ഇവര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഉറങ്ങുന്നതിന് നാല് മണിക്കൂര്‍ മുമ്പെങ്കിലും വ്യായാമവും നടത്തവും പൂര്‍ത്തിയാക്കിയിരിക്കണം. അല്ലാത്ത പക്ഷം ഇത് ഉറക്കത്തെ പ്രതികൂലമായി ബാധിച്ചേക്കാം.

‘ജേണല്‍ സ്പോര്‍ട്സ് മെഡിസിന്‍’ എന്ന പ്രസിദ്ധീകരണത്തിലാണ് പഠനത്തിന്റെ വിശദാംശങ്ങള്‍ പ്രസിദ്ധീകരിച്ചത്. ഒരു സംഘം ചെറുപ്പക്കാരെ പങ്കെടുപ്പിച്ച് സൈക്ലിംഗ്, ജോഗിംഗ് ഉള്‍പ്പെടെയുള്ള വ്യായാമങ്ങള്‍ ചെയ്യിച്ചാണ് ഗവേഷകര്‍ പഠനം നടത്തിയത്. ഇതില്‍ ഉറക്കവും വ്യായാമവും തമ്മിലുള്ള ബന്ധത്തിന്റെ അടിസ്ഥാനം സമയം മാത്രമാണെന്നും ഇക്കാര്യം മാത്രം കരുതിയാല്‍ മതിയെന്നുമാണ് ഇവര്‍ പറയുന്നത്.
നടന്നാല്‍ ആരോഗ്യത്തിന് നല്ലത്‌

Exit mobile version