ഇടയ്ക്ക് മയങ്ങുന്നവരാണോ നിങ്ങള്‍; ആ ശീലം കളയണ്ട കുഞ്ഞുറക്കങ്ങള്‍ക്ക് ഗുണങ്ങളേറെ…

ജോലി ചെയ്യുന്ന സമയത്തും പഠിക്കുന്ന സമയത്തുമൊക്ക കുഞ്ഞുറക്കങ്ങള്‍ പതിവാണ്. ഇതുമൂലം പഴി കേള്‍ക്കേണ്ടി വന്നിട്ടുമുണ്ടാകും. എങ്ങനെ ഇത്തരം കുഞ്ഞുറക്കങ്ങള്‍ ഒഴിവാക്കാമെന്നും നമ്മള്‍ ചിന്തിക്കാറുണ്ട്. എന്നാല്‍ ഇത്തരം കുഞ്ഞുറക്കങ്ങള്‍ മൂലം ചില ഗുണങ്ങളുണ്ടെന്നാണ് പഠനങ്ങള്‍ പറയുന്നത്.

ഇത്തരം ഉറക്കങ്ങള്‍ തലച്ചോറിന് ഏറെ നല്ലതാണെന്നും ചെറുതായൊന്നു ഉറങ്ങി എണിറ്റാല്‍ വെല്ലുവിളി നേരിടുന്ന കാര്യങ്ങളില്‍ വരെ തീരുമാനമെടുക്കാന്‍ സാധിക്കുമെന്നും ബ്രിസ്‌റ്റോള്‍ സര്‍വകലാശാലയിലെ മെഡിക്കല്‍ റിസര്‍ച്ച് വിഭാഗം നടത്തിയ പഠനത്തില്‍ പറയുന്നു. നന്നായി ഉറക്കം കിട്ടുന്നതിലൂടെ തലച്ചോറ് ശാന്തമാകുകയും ഇത് തലച്ചോറിലെ തുടര്‍ന്നുളള പ്രവര്‍ത്തനങ്ങളെ ഊര്‍ജ്ജസ്വലമാക്കുകയും ചെയ്യുന്നു. നന്നായി ഉറങ്ങുന്നവര്‍ക്ക് പ്രശ്‌ന പരിഹാരത്തിന് ശേഷി കൂടുമെന്നും അറിവ് വര്‍ധിക്കുമെന്നും പഠനങ്ങള്‍ നേരത്തേ കണ്ടെത്തിയിരുന്നു.

Exit mobile version