നിങ്ങള്‍ അറിയാതെ പോകരുത് ആര്യവേപ്പിലയുടെ ഈ ആരോഗ്യഗുണങ്ങള്‍…

പ്രതിരോധശേഷി കൂട്ടാനും പകര്‍ച്ചവ്യാധികളെ നിയന്ത്രിക്കാനും ഏറ്റവും നല്ലതാണ് ആര്യവേപ്പില

ഏറെ ഔഷധഗുണമുള്ള ആര്യവേപ്പില എല്ലാവിധ ആരോഗ്യപ്രശ്നങ്ങള്‍ക്കുമുള്ള പ്രതിവിധിയാണ്. പ്രതിരോധശേഷി കൂട്ടാനും പകര്‍ച്ചവ്യാധികളെ നിയന്ത്രിക്കാനും ഏറ്റവും നല്ലതാണ് ആര്യവേപ്പില. ആര്യവേപ്പില സൗന്ദര്യസംരക്ഷണത്തിന് ഏറ്റവും നല്ലതാണ്. ആര്യവേപ്പില നല്ല പോലെ അരച്ച് മുഖത്തിടുക. ഉണങ്ങിയ ശേഷം കഴുകിക്കളയുക. തിളങ്ങുന്ന ചര്‍മത്തിന് ഏറ്റവും നല്ല മാര്‍ഗമാണ് ആര്യവേപ്പില. എണ്ണമയമുള്ള ചര്‍മ്മത്തിന് പ്രധാനപ്രശ്‌നമാണല്ലോ മുഖക്കുരു. മുഖക്കുരു മാറ്റാന്‍ ദിവസവും ആര്യവേപ്പില അരച്ച് മുഖത്തിടുന്നത് ഗുണം ചെയ്യും.

മുടി തഴച്ച് വളരാന്‍ ആര്യവേപ്പില, നാരങ്ങ നീര് എന്നിവ ചേര്‍ത്ത് തലയില്‍ പുരട്ടുന്നത് തലമുടി തഴച്ച് വളരാന്‍ സഹായിക്കും. വരണ്ടചര്‍മ്മം ഇല്ലാതാക്കാന്‍ ആര്യവേപ്പില തിളപ്പിച്ച വെള്ളം ഉപയോഗിച്ച് കുളിക്കുന്നത് ഏറെ നല്ലതാണ്. ആര്യവേപ്പില ത്വക്കിന് മാത്രമല്ല മുടിയ്ക്കും ഏറെ നല്ലതാണ്. താരന്‍ അകറ്റാന്‍ ഏറ്റവും നല്ലതാണ് ആര്യവേപ്പില. ആര്യവേപ്പില തിളപ്പിച്ച വെള്ളം ഉപയോഗിച്ച് തലകഴുകിയാല്‍ താരന്‍,പേന്‍ ശല്യം എന്നിവ കുറയും.

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനും ആര്യവേപ്പില ഏറെ പ്രയോജനകരമാണ്. പല്ല് വേദന, മോണരോഗം എന്നിവയ്ക്ക് ഏറ്റവും നല്ലൊരു പ്രതിവിധിയാണ് ആര്യവേപ്പില. ദിവസവും ആര്യവേപ്പില തിളപ്പിച്ച വെള്ളം ഉപയോഗിച്ച് വായ് കഴുകുന്നത് വായിലെ അണുക്കളെ നശിപ്പിക്കാന്‍ സഹായിക്കും. രക്തശുദ്ധീകരിക്കാനും പ്രതിരോധശേഷി കൂട്ടുന്നതിനും അണുബാധ തടയുന്നതിനും ആര്യവേപ്പില വളരെ മുന്നിലാണ്. ധാരാളം ആന്റി ഓക്‌സിഡന്റുകള്‍ അടങ്ങിയ ഒന്നാണ് ആര്യവേപ്പില. ശരീരത്തിലെ മാലിന്യങ്ങളും വിഷവസ്തുക്കളും നീക്കം ചെയ്യാന്‍ ഏറെ ഉത്തമമാണ് ആര്യവേപ്പില.

Exit mobile version